മേൽ വസ്ത്രം ഇല്ല, പകരം ചെയിനുകൾ; വീണ്ടും ഞെട്ടിച്ച് ഉർഫി ജാവേദിന്റെ ഫാഷൻ പരീക്ഷണം: വിഡിയോ

മേൽ വസ്ത്രം ധരിക്കാതെ ഹെവി ചെയിനുകൾ അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെട്ടത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങളാണ് ഉർഫി ജാവേദിനെ വാർത്തകളിൽ നിറയ്ക്കുന്നത്. വസ്ത്രത്തിന്റെ പേരിൽ താരത്തിന് നേരെ രൂക്ഷമായ വിമർശനങ്ങളും ഉയരാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ലുക്കാണ്. മേൽ വസ്ത്രം ധരിക്കാതെ ഹെവി ചെയിനുകൾ അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെട്ടത്. 

ചങ്ങല പോലെ തോന്നിക്കുന്ന ചെയിനാണ് ധരിച്ചിരിക്കുന്നത്. ലെയറുകളായി അണിഞ്ഞിരിക്കുന്ന ഈ ചെയിനിൽ വിവിധ നിറത്തിലുള്ള പൂട്ടുകള്‍ കാണാം. സ്റ്റൈലിഷ് ബ്ലാക് നെറ്റ് സകർട്ടിനൊപ്പമാണ് ഈ ചെയിൻ ടോപ് ധരിച്ചത്. ലുക്കിന് അനുയോജ്യമായി ഗ്ലാം മേക്കപ്പാണ് ചെയ്തിരിക്കുന്നത്. താരത്തിന്റെ പോണി ടെയിലിലും ചെയിൻ പിണച്ചിട്ടിരുന്നു. 

പുതിയ ലുക്കിനും താരത്തിന് നേരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഉർഫി അതിരുകടക്കുകയാണെന്നും ശ്രദ്ധ കിട്ടാനായി എന്തും ചെയ്യരുത് എന്നാണ് വിമർശനം. ടെലിവിഷൻ താരമായ ഉർഫി ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലൂടെയാണ് ശ്രദ്ധേയയാകുന്നത്. തുടർന്ന് വസ്ത്രധാരണത്തിലെ വ്യത്യസ്തതുടെ പേരിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com