സാരിയും ഹീല്‍സുമിട്ട് ഉര്‍ഫിയുടെ വള്ളിച്ചാട്ടം; വൈറലായി വിഡിയോ

ഫ്‌ളോറല്‍ സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് ഉര്‍ഫി വിഡിയോയില്‍ എത്തുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

വ്യത്യസ്തമായ ഗ്ലാമറസ് വേഷങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. എന്നാല്‍ ഇത്തവണ ഒരു ചലഞ്ചുമായി ആരാധകര്‍ക്കു മുന്നില്‍ എത്തിയിരിക്കുകയാണ് താരം. സാരിയുടുത്ത് വള്ളിച്ചാട്ടം ചാടുന്ന വിഡിയോ പങ്കുവച്ച് തന്നെ തോല്‍പ്പിക്കാന്‍ പറ്റുമോ എന്നാണ് ഉര്‍ഫി ചോദിക്കുന്നത്. 

ഫ്‌ളോറല്‍ സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് ഉര്‍ഫി വിഡിയോയില്‍ എത്തുന്നത്. സാരിയും ഹീല്‍സും ധരിച്ച് തനിക്ക് സ്‌കിപ്പിങ് പറ്റുമോ എന്നു നോക്കട്ടെ എന്ന പറഞ്ഞുകൊണ്ട് വളരെ അനായാസമായി സ്‌കിപ്പിങ് ചെയ്യുകയാണ് ഉര്‍ഫി. തന്റെ പ്രകടനം കണ്ട് ഉര്‍ഫി തന്നെ അമ്പരക്കുന്നതും വിഡിയോയില്‍ കാണാം

സാരിയും ഹീല്‍സും ധരിച്ച് റോപ് സ്‌കിപ്പിങ് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്നാണ് വിഡിയോ പങ്കുവച്ച് താരം ആരാധകരോട് ചോദിക്കുന്നത്. തന്നെ തോല്‍പ്പിക്കാനും താരം കുറിച്ചിട്ടുണ്ട്. എന്തായാലും വിഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് താരത്തിന് മറുപടിയുമായി എത്തിയത്.
 

ഉര്‍ഫിയുടെ വേഷങ്ങള്‍ പലപ്പോഴും ട്രോള്‍ ചെയ്യപ്പെടാറുണ്ട്. അതിനെല്ലാം രസകരമായ മറുപടിയാണ് ഉര്‍ഫി നല്‍കാറുള്ളത്. ബിഗ് ബോസ് ഒടിടി മത്സരാര്‍ത്ഥിയായിരുന്നു ഉര്‍ഫി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com