'13-ാം വയസില്‍ നായിക, അധ്യാപകര്‍ അസ്വസ്ഥരായി, സ്‌കൂളില്‍ നിന്നും പുറത്താക്കി'; സ്‌കൂള്‍ ജീവിതത്തെപ്പറ്റി ഉര്‍വശി

സ്റ്റാര്‍ഡം തേടിയെത്തിയതോടെ നഷ്ടമായത് സ്കൂള്‍ ജീവിതമാണ്
Urvashi
Urvashiവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഉര്‍വശിയെന്ന് നിസംശയം പറയാം. സ്‌ക്രീനില്‍ ഉര്‍വശി ചെയ്യാത്തതായി ഒന്നുമില്ല. ഇന്നും തന്റെ ക്രാഫ്റ്റ് തേച്ചുമിനുക്കി കൊണ്ട് പുതുതലമുറയ്ക്കും പ്രചോദനമായി നില്‍ക്കുകയാണ് ഉര്‍വശി. ഇപ്പോഴിതാ ഒരിക്കല്‍ കൂടി ഉര്‍വശിയെ തേടി ദേശീയ പുരസ്‌കാരമെത്തിയിരിക്കുകയാണ്.

Urvashi
ഹേമയെ കെട്ടിപ്പിടിക്കാന്‍ ലൈറ്റ് ബോയ്‌സിന് കൈക്കൂലി കൊടുത്ത ധര്‍മ്മേന്ദ്ര; മരിച്ച് രണ്ടാം വാരം ഉയിര്‍ത്തെഴുന്നേറ്റ സിനിമ; Sholay@50

തന്റെ പതിമൂന്നാം വയസിലാണ് ഉര്‍വശി കരിയര്‍ ആരംഭിക്കുന്നത്. സമപ്രായക്കാരായ മറ്റ് കുട്ടികളെല്ലാം ചങ്ങാത്തം കൂടിയും കളിച്ചുല്ലസിച്ചും നടക്കുന്ന പ്രായത്തില്‍ തന്നെ ഉര്‍വശി തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരുന്നു. കരിയറില്‍ വളരെ നേരത്തെ തന്നെ സ്റ്റാര്‍ഡം തേടിയെത്തിയതോടെ ഉര്‍വശിയ്ക്ക് നഷ്ടമായത് തന്റെ സ്‌കൂള്‍ ജീവിതമാണ്.

Urvashi
'പണവുമില്ല, വേഷവുമില്ല, ഇറങ്ങിപ്പോടാ...'; അന്ന് രജനിയെടുത്ത ശപഥം; ഫോറിന്‍ കാറില്‍ വന്നിറങ്ങി പ്രതികാരം

കഴിഞ്ഞ ദിവസം ഗോപിനാഥിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്‌കൂള്‍ ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട് ഉര്‍വശി. ആദ്യ സിനിമ റിലീസായതിന് പിന്നാലെ തന്നെ പഠിച്ചിരുന്ന സ്‌കൂളില്‍ നിന്നും പുറത്താക്കിയെന്നാണ് ഉര്‍വശി പറയുന്നത്.

''13-ാമത്തെ വയസിലാണ് നായികയാകുന്നത്. മുന്താണി മുടിച്ചായിരുന്നു ആദ്യ സിനിമ. ഒമ്പതാം ക്ലാസ് പരീക്ഷയ്ക്കിടെ അഭിനയിച്ച സിനിമയാണ്. പതിനഞ്ചാം തിയ്യതി പരീക്ഷ തുടങ്ങുന്നു, പത്താം തിയ്യതി ഷൂട്ടിങ് ആരംഭിച്ചു. രണ്ടാമത് വന്ന് റീഎക്‌സാമിനേഷന്‍ എഴുതുകയായിരുന്നു. ജയിച്ച് പത്തിലെത്തുമ്പോഴേക്കും സിനിമ റിലീസായി. അതോടെ കുട്ടികളൊക്കെ 'കണ്ണ് തുറക്കണം സാമി' എന്ന് പാടിക്കൊണ്ട് പിന്നാലെ വരാന്‍ തുടങ്ങി'' ഉര്‍വശി പറയുന്നു.

''ഇന്നത്തേത് പോലൊന്നും സ്‌കൂളില്‍ അത്ര സഹകരണമൊന്നുമുണ്ടായിരുന്നില്ല. അധ്യാപകരൊക്കെ അസ്വസ്ഥരായി. നന്നായി പഠിച്ചിരുന്ന പെണ്ണിന്റെ ഭാവി നശിപ്പിച്ചല്ലോ എന്ന് പറഞ്ഞു. സ്‌കൂള്‍ മാറ്റിക്കോളാനും പറഞ്ഞു.'' എന്നാണ് താരം പറയുന്നത്.

പത്താം ക്ലാസ് പരീക്ഷയൊന്നും എഴുതാനായിരുന്നില്ല. ജൂണില്‍ സ്‌കൂള്‍ തുറന്നു, ജൂലൈ 22 ന് മുന്താണി മുടിച്ച് റിലീസായി. കുട്ടികളൊക്കെ പിന്നാലെ വരും. അത് സ്‌കൂളില്‍ പ്രശ്‌നമായി. അങ്ങനെ തുരത്തിവിട്ടു. പിന്നെ ഡിഗ്രി വരെ ഡിസ്റ്റന്റായാണ് പഠിച്ചത്. ഡിഗ്രി എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ പോകുന്നേരം ഒരു സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് വന്നു. സത്യന്‍ അന്തിക്കാടിന്റെ സിനിമയുടേതായിരുന്നു. പരീക്ഷ കഴിഞ്ഞ് നേരെ സെറ്റിലേക്ക് പോയെന്നും ഉര്‍വശി പറയുന്നുണ്ട്.

Summary

Urvashi opens up about getting thrown out of school soon after the release of her fist movie. Teachers were not supportive says the actress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com