

നടന്‍ ശ്രീനിവാസനെ അവസാനമായി കാണാന്‍ എത്താതിരുന്നത് എന്തുകൊണ്ടെന്ന് ഉര്‍വശി. എല്ലാക്കാലത്തും തനിക്ക് ശ്രീനിവാസനോട് വലിയ ഇഷ്ടവും ആദരവുമാണെന്ന് ഉര്‍വശി പറയുന്നു. എക്കാലവും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന കാര്യങ്ങള്‍ ചെയ്തു വച്ചിട്ടാണ് അദ്ദേഹം പോയതെന്നും ഉര്‍വശി പറയുന്നു.
ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ശ്രീനിവാസന്‍ മരിച്ചപ്പോള്‍ അവസാനമായി കാണാന്‍ എത്താതിരുന്നത് തമിഴ് സിനിമയുടെ ഷൂട്ടിങ് തിരക്കില്‍ ആയിരുന്നതിനാലാണെന്നും ഉര്‍വശി പറയുന്നു. ജയറാമും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ഉര്‍വശി പറയുന്നു.
''ഞാനും ജയറാമും പാണ്ഡ്യരാജന്റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്‌റ്റേജിലായിപ്പോയി. വല്ലാത്തെരാു കോമ്പിനേഷനും വല്ലാത്തൊരു സാഹചര്യവുമായിപ്പോയി. ഇട്ടിട്ട് വന്നാല്‍ ആ സിനിമ പകുതിയില്‍ നിന്നു പോകും. നിന്നു പോയാല്‍ സംവിധായകനേയും നിര്‍മാതാവിനേയും വലിയ നഷ്ടത്തിലേക്ക് നമ്മള്‍ തള്ളി വിടുന്നത് പോലാകും. അങ്ങനൊരു അവസ്ഥയില്‍ ആയിരുന്നതിനാലാണ്. ഇല്ലെങ്കില്‍ ആദ്യം ഓടി എത്തുന്ന ആളായിരുന്നേനെ ഞാന്‍. പിന്നെ അങ്ങനെ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കുമറിയാം ശ്രീനിയേട്ടനുമറിയാം. അദ്ദേഹത്തിന്റെ കുടുംബത്തിനും അറിയാം'' എന്നാണ് ഉര്‍വശി പറയുന്നത്.
ശ്രീനിവാസന്‍ മരിച്ചപ്പോള്‍ കാണാന്‍ എത്തിയില്ലെന്ന പേരില്‍ ജയറാമിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ജയറാം വരാതിരുന്നതിന്റെ കാരണം തനിക്ക് വ്യക്തമായി അറിയാമെന്നാണ് ഉര്‍വശി പറയുന്നത്. താനും ജയറാമും തമിഴില്‍ സിനിമയുടെ ചിത്രീകരണത്തില്‍ പെട്ടുപോയതെന്നാണ് താരം പറയുന്നത്.
''ജയറാമിന് വരാന്‍ പറ്റാത്തതിന്റെ കാരണം എനിക്ക് വ്യക്തമായിട്ട് അറിയാം. ഞങ്ങള്‍ രണ്ടു പേരും ഒരുപോലൊരു സാഹചര്യത്തില്‍ ആ സിനിമയില്‍ പെട്ടു പോയതാണ്. അല്ലെങ്കില്‍ ജയറാം വരാതിരിക്കുമോ? എത്ര സിനിമകള്‍ ചെയ്തവരാണ്'' എന്നാണ് ഉര്‍വശി പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates