Tejalakshmi
Tejalakshmiഇന്‍സ്റ്റഗ്രാം

'ഉര്‍വശിയുടെ മകളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല, അച്ഛന്റേയും അമ്മയുടേയും പേര് കളയരുത്'; തേജാലക്ഷ്മിക്കെതിരെ സെെബർ ആങ്ങളമാർ

'ഡിലീറ്റ് ചെയ്യൂ, ആളുകള്‍ മനോജിനേയും ഉര്‍വ്വശിയേയും വെറുക്കും'
Published on

അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലേക്ക് ചുവടുവെക്കുകയാണ് കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും മകളാണ് തേജാലക്ഷ്മി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരപുത്രി. കഴിഞ്ഞ ദിവസം തേജാലക്ഷ്മി പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഗോള്‍ഡന്‍ നിറമുള്ള വസ്ത്രമണിഞ്ഞുള്ള ചിത്രങ്ങളാണ് തേജാലക്ഷ്മി പങ്കുവച്ചിരിക്കുന്നത്.

Tejalakshmi
കടുത്ത മദ്യപാനം, കരിയറും ജീവിതവും കൈ വിട്ടു; എല്ലാം തിരിച്ചുപിടിച്ചത് സായ് പല്ലവിയുടെ ഫോണ്‍ കോളില്‍: സംഗീത സംവിധായകന്‍

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളിലൂടെ സ്‌നേഹം പങ്കിടുന്നത്. തേജാലക്ഷ്മിയുടെ പുതിയ ലുക്ക് തകര്‍ത്തുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ ചിലര്‍ വിമര്‍ശനങ്ങളുമായെത്തി. തേജാലക്ഷ്മിയുടെ വസ്ത്രം കേരള സംസ്‌കാരത്തിന് ചേരുന്നതല്ലെന്നും അച്ഛനേയും അമ്മയേയും അപമാനിക്കുന്നതാണെന്നുമായിരുന്നു വിമര്‍ശനം.

Tejalakshmi
'എല്ലാത്തിലും ഇങ്ങനെ കുറ്റം കണ്ടുപിടിച്ചാൽ എങ്ങനെയാ? അത് അദ്ദേഹത്തിന്റെ സ്റ്റൈലിസ്റ്റാണ്'; ധനുഷിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ആരാധകർ

''പ്ലീസ് ഡിലീറ്റ് ചെയ്യൂ, നിനക്ക് ചേരുന്നില്ല. മൂന്നാം കിട, സംസ്‌കാരമില്ലാത്ത വസ്ത്രം. നിന്റെ അച്ഛനേയും അമ്മയേയുമെങ്കിലും ബഹുമാനിക്കൂ, തീര്‍ത്തും പരിതാപകരം. ശരീര പ്രദര്‍ശനം അവസാനിപ്പിക്കൂ. നീയൊരു ബിഗ്രേഡ് നടിയുടെ മകളല്ല, വളരെ വളരെ മോശം. ഉര്‍വ്വശിയുടെ പേര് കളയരുത്, കേരളത്തിന്റെ സംസ്‌കാരത്തെ നശിപ്പിക്കരുത്. ആളുകള്‍ മനോജിനേയും ഉര്‍വ്വശിയേയും അവരുടെ ലെഗസിയേയും വെറുക്കും. എന്തിനാണ് ഇത്ര എക്‌സ്‌പോസ് ചെയ്യുന്നത്?'' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

സോഷ്യല്‍ മീഡിയ കമന്റുകളോടൊന്നും തേജാലക്ഷ്മി പ്രതികരിച്ചിട്ടില്ല. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്താനുള്ള ഒരുക്കത്തിലാണ് തേജാലക്ഷ്മിയിന്ന്. സുന്ദരിയായവള്‍ സ്‌റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റം. സര്‍ജാനോ ഖാലിദാണ് ചിത്രത്തിലെ നായകന്‍. ബിനു പീറ്ററാണ് സിനിമയുടെ രചനയും സംവിധാനവും.

Summary

Urvashi and Manoj K Jayan's daughter Tejalakshmi gets criticised for her latest photos. social media is not pleased with her dressing style.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com