കടുത്ത മദ്യപാനം, കരിയറും ജീവിതവും കൈ വിട്ടു; എല്ലാം തിരിച്ചുപിടിച്ചത് സായ് പല്ലവിയുടെ ഫോണ്‍ കോളില്‍: സംഗീത സംവിധായകന്‍

താന്‍ പോകുന്നത് തെറ്റിലൂടെയാണെന്ന് അപ്പോള്‍ മനസിലായെന്നും സുരേഷ്
Sai Pallavi
Sai Pallaviഇന്‍സ്റ്റഗ്രാം
Updated on
1 min read

കൈ വിട്ടു പോയ ജീവിതം തിരികെ പിടിക്കാന്‍ കാരണം സായ് പല്ലവിയാണെന്ന് സംഗീത സംവിധായകന്‍ സുരേഷ് ബൊബ്ബിളി. വീരാട പര്‍വ്വം, നീദി നാദി ഒക്കെ കഥ തുടങ്ങിയ സിനിമകളിലുടെ സംഗീതമൊരുക്കിയത് സുരേഷ് ബൊബ്ബിളിയാണ്. താന്‍ കടുത്ത മദ്യപനായിരുന്നുവെന്നും ജീവിതം തിരിച്ചുപിടിച്ചത് സായ് പല്ലവി കാരണമാണെന്നുമാണ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്.

Sai Pallavi
ദീപികയ്ക്ക് പകരം പ്രിയങ്ക ചോപ്ര? 'കൽക്കി 2'വിൽ നായികയായി താരം

സായ് പല്ലവി നായികയായ ചിത്രമാണ് വിരാട പര്‍വ്വം. 2022 ല്‍ പുറത്തിറങ്ങിയ സിനിമയിലെ നായകന്‍ റാണ ദഗുബാട്ടിയായിരുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് സുരേഷായിരുന്നു. നേരത്തെ സംഗീത സംവിധായകനായ സുരേഷിനെ പിന്നീട് മാറ്റിയിരുന്നു. എന്നാല്‍ സായ് പല്ലവിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് സുരേഷിനെ തിരിച്ചെടുത്തു.

Sai Pallavi
'ചില ബന്ധങ്ങള്‍ വെറുതെ സംഭവിക്കുന്നവയല്ല, അവ വന്നെത്തുന്നവയാണ്'; സാമന്തയെ സ്വാ​​ഗതം ചെയ്ത് രാജിന്റെ സഹോദരി

സുരേഷിന്റെ സംഗീതം നല്ലതാണെന്നും ആ കഴിവ് ഉപയോഗിക്കണമെന്നും സായ് പല്ലവി നിര്‍ബന്ധം പിടിച്ചതു കൊണ്ട് മാത്രമാണ് താന്‍ ആ സിനിമയിലേക്ക് തിരിച്ചെത്തിയതെന്നാണ് സുരേഷ് പറയുന്നത്. സിനിമ തീര്‍ന്ന ശേഷം സായ് പല്ലവി തന്നെ ഫോണ്‍ ചെയ്തുവെന്നും സുരേഷ് പറയുന്നു.

''ഈ സിനിമ റിലീസായാല്‍ ഏറ്റവും ആദ്യം നല്ല് പേരുണ്ടാക്കുക നിങ്ങളായിരിക്കുമെന്ന് അവര്‍ പറഞ്ഞു. ഞാന്‍ ഗംഭീരമായി ചെയ്തിട്ടുണ്ടെന്നും മറ്റെല്ലാം ഉപേക്ഷിച്ച് ജോലിയില്‍ മാത്രം ശ്രദ്ധിക്കൂവെന്നും അവര്‍ പറഞ്ഞു. അവര്‍ വലിയ താരമാണ്. എനിക്ക് എന്റെ വില തന്നെ കാണിച്ചു തന്നു ആ സംഭവം. ഞാന്‍ എവിടെ നിന്നും, എന്തിന് വന്നുവെന്ന് ഓര്‍മ്മപ്പെടുത്തി'' സുരേഷ് പറയുന്നു.

അവസരങ്ങള്‍ ലഭിക്കാന്‍ താന്‍ എത്രത്തോളം ഭാഗ്യവാനും കഴിവുള്ളവനാണെന്നും ചിന്തിച്ചു. താന്‍ പോകുന്നത് തെറ്റിലൂടെയാണെന്ന് അപ്പോള്‍ മനസിലായെന്നും സുരേഷ് പറയുന്നു. ഇതോടെ സുരേഷ് മദ്യപാനം നിര്‍ത്തി. മൂന്ന് മാസം കടുത്ത വിത്‌ഡ്രോവല്‍ സിന്‍ഡ്രം നേരിട്ടാണ് താന്‍ മദ്യപാനം ഉപേക്ഷിച്ചതെന്നാണ് സുരേഷ് പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ മദ്യപിച്ചിട്ടില്ലെന്നും സുരേഷ് പറയുന്നു. ജീവിതം തിരിച്ചുപിടിക്കാന്‍ കാരണക്കാരിയായ സായ് പല്ലവിയ്ക്ക് നന്ദി പറയുകയാണ് സുരേഷ്.

Summary

Music Director Suresh Bobbili says Sai Pallavi made him quit alocohol. her one phone call changed his life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com