ദീപികയ്ക്ക് പകരം പ്രിയങ്ക ചോപ്ര? 'കൽക്കി 2'വിൽ നായികയായി താരം

എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ നിന്ന് ദീപിക പിന്മാറിത് വലിയ വാർത്തയായി മാറിയിരുന്നു.
Priyanka, Deepika
Priyanka, Deepikaഇൻസ്റ്റ​ഗ്രാം
Updated on
1 min read

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു കൽക്കി 2898 എഡി. നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസ് ആണ് നായകനായെത്തിയത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരുൾപ്പെടെയുള്ള വലിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നു. ചിത്രത്തിൽ സുമതി എന്ന നായിക കഥാപാത്രമായി നടി ദീപിക പദുക്കോൺ ആണെത്തിയത്.

എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ നിന്ന് ദീപിക പിന്മാറിത് വലിയ വാർത്തയായി മാറിയിരുന്നു. നിർമാതാക്കാളുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ദീപിക ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. കൽക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട വേഷത്തിൽ നിന്ന് ദീപിക പിന്മാറിയതോടെ ആരായിരിക്കും ആ റോളിലേക്ക് വരുക എന്ന ചർച്ചയും ആരാധകർക്കിടയിൽ നടന്നിരുന്നു.

നടിമാരായ ആലിയ ഭട്ടിന്റെയും പ്രിയങ്ക ചോപ്രയുടെയുമൊക്കെ പേര് ഇക്കൂട്ടത്തിൽ ഉയർന്നു വന്നിരുന്നു. ഇപ്പോഴിതാ പ്രിയങ്ക തന്നെയായിരിക്കും ഈ വേഷം ചെയ്യുക എന്ന് ഉറപ്പിക്കുകയാണ് ആരാധകരും സിനിമാ പ്രേക്ഷകരും. അണിയറപ്രവർത്തകരാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രിയങ്കയ്ക്ക് തന്നെയാണ് മുൻ​ഗണന എന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ എസ് എസ് രാജമൗലി ചിത്രം വാരാണസിയുടെ ഷൂട്ടിങ് പൂർത്തിയായാൽ മാത്രമേ പ്രിയങ്കയ്ക്ക് കൽക്കി 2വിന്റെ ഭാ​ഗമാകാൻ കഴിയുകയുള്ളൂ. ആദ്യ ഭാ​ഗത്തിന്റെ തുടർച്ചയായിരുന്നിട്ടു കൂടി രണ്ടാം ഭാ​ഗത്തിൽ മറ്റൊരു നായികയെ അണിയറപ്രവർത്തകർ എങ്ങനെ അവതരിപ്പിക്കുമെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Priyanka, Deepika
'ചില ബന്ധങ്ങള്‍ വെറുതെ സംഭവിക്കുന്നവയല്ല, അവ വന്നെത്തുന്നവയാണ്'; സാമന്തയെ സ്വാ​​ഗതം ചെയ്ത് രാജിന്റെ സഹോദരി

ഈ വർഷം ചിത്രീകരണം ആരംഭിക്കാനിരുന്ന കൽക്കി 2 വിന്റെ ഷൂട്ട് അടുത്ത വർഷത്തേക്ക് മാറ്റിയിരിക്കുകയാണ്. ഫൗജി, സ്പിരിറ്റ് എന്നീ സിനിമകളുടെ തിരക്കുകൾ കാരണം പ്രഭാസിനെ ആദ്യ ഷെഡ്യൂളിൽ ലഭ്യമാകില്ലെന്നും മറ്റ് അഭിനേതാക്കളെ വച്ച് ഷൂട്ട് ആരംഭിക്കുകയും ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Priyanka, Deepika
എല്ലാ രാഹുലുമാരും വില്ലൻമാരല്ല...; ബോളിവുഡിൽ 'രാഹുൽ ബ്രാൻഡ്' ഉണ്ടാക്കിയെടുത്ത കിങ് ഖാൻ

അമിതാഭ് ബച്ചന്റെയും കമൽ ഹാസന്റെയും രം​ഗങ്ങൾ ചിത്രീകരിക്കുമെന്നും റിപ്പോർട്ടുണ്ട്. മഹാനടി എന്ന ചിത്രത്തിന് ശേഷം നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രമാണ് കൽക്കി. 650 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1000 കോടിയിലേറെ ചിത്രം ബോക്സോഫീസിൽ കളക്ട് ചെയ്യുകയും ചെയ്തു. 2027 ൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം റിലീസ് ചെയ്യുമെന്നാണ് വിവരം.

Summary

Cinema News: Priyanka Chopra to replace Deepika Padukone in Kalki 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com