'വി ശിവന്‍ കുട്ടി'; വൈറല്‍ ട്രോള്‍; 'മായന്‍കുട്ടി വി..... മായാവി'യെന്ന് കമന്റ്

ഇതിന് പിന്നാലെയാണ് മന്ത്രി, വി ശിവന്‍കുട്ടിയെന്ന് സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
v sivankutty
വി ശിവന്‍ കുട്ടി
Updated on
1 min read

തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരം നിര്‍മാതാക്കള്‍ 'ജെഎസ്‌കെ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേര് മാറ്റാന്‍ തീരുമാനമായതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുമായി വി ശിവന്‍കുട്ടി. സിനിമയിലെ നായികാ കഥാപാത്രത്തിന്റെ പേര് ജാനകി എന്നതിനു പകരം 'ജാനകി വി' എന്ന് മാറ്റാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് മന്ത്രി, വി ശിവന്‍കുട്ടിയെന്ന് സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'വി പണ്ടേ ഉള്ളത് കൊണ്ട് ഭാഗ്യം, ഇല്ലെങ്കില്‍ ഇപ്പൊ ചേര്‍ക്കേണ്ടി വന്നേനെ', 'ഇങ്ങള് രക്ഷപ്പെട്ടു', 'അപ്പോള്‍ നിങ്ങളുടെ പേരില്‍ സിനിമ എടുക്കാം' സെന്‍സര്‍ ബോര്‍ഡില്‍ നിന്നും രക്ഷപ്പെട്ടു, മായന്‍കുട്ടി വി..... മായാവി- തുടങ്ങി നിരവധി കമന്റുകളും കുറിപ്പിന് ലഭിച്ചു. സിനിമയുടെ പേരുമാറ്റല്‍ വിവാദമായതിന് പിന്നാലെ 'എന്റെ പേര് ശിവന്‍കുട്ടി... സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..!'- എന്ന മന്ത്രിയുടെ പരിഹാസ കുറിപ്പും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

v sivankutty fbpost
വി ശിവന്‍കുട്ടിയുടെ പോസ്റ്റ്‌
v sivankutty
'ജാനകി അല്ല, ജാനകി വി എന്നാക്കാം'; പേര് മാറ്റാൻ തയ്യാറെന്ന് നിർമാതാക്കൾ കോടതിയിൽ, റിലീസ് ഉടൻ

ജാനകി എന്ന പേര് ഹിന്ദു ദൈവമായ സീതാദേവിയുടെ പര്യായമാണ് എന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. സിനിമയില്‍ ലൈംഗിക അതിക്രമം നേരിട്ട സ്ത്രീക്ക് ജാനകി എന്ന് പേരിടാന്‍ പാടില്ലെന്നും അവരെ കോടതിയില്‍ വിചാരണ ചെയ്യുന്നത് അന്യമതസ്ഥനായ വക്കീല്‍ ആണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മതവികാരത്തെ അപമാനിക്കുന്നതിലൂടെ ക്രമസമാധാനം തകര്‍ക്കാനാണ് ശ്രമമെന്നും ആരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. ഇതിനെതിരെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചു. ജസ്റ്റിസ് നഗരേഷ് കഴിഞ്ഞദിവസം സിനിമ കണ്ട് വിലയിരുത്തിയിരുന്നു. കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി നായകനായ സിനിമ ജൂണ്‍ 27ന് റിലീസ് ചെയ്യാനിരുന്നതാണ്.

v sivankutty
ധനുഷിന്റെ നായികയാവാൻ മമിത ബൈജു? ചിത്രത്തിൽ മലയാളത്തിൽ നിന്നും വമ്പൻ താരനിരയെന്ന് റിപ്പോർട്ട്
Summary

Minister V Sivankutty took to social media to troll the makers after they decided to change the title of the film 'JSK Janaki vs State of Kerala' as per the censor board's request.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com