'മകന് കൗണ്‍സലിങ് വേണ്ടി വന്നു, ഭാര്യയ്ക്കും കളിയാക്കല്‍; എന്റെ വേദനയേക്കാളും വലുത്'; വിങ്ങലോടെ ഷിബന്‍ ലാല്‍

നന്നായി പഠിക്കുന്ന കൊച്ചായിരുന്നു. വിദ്യാഭ്യാസത്തില്‍ പുറകോട്ട് പോയി. പുറത്തിറങ്ങാതായി.
Shiban Lal
Shiban Lal
Updated on
1 min read

വൈറല്‍ വിഡിയോ കാരണം തനിക്കുണ്ടായ ബുദ്ധിമുട്ടിനേക്കാള്‍ വേദനിപ്പിച്ചത് മകന്റെ അനുഭവങ്ങളാണെന്ന് ഷിബന്‍ ലാല്‍. കൂട്ടുകാര്‍ കളിയാക്കിയത് കാരണം മകന്‍ സ്‌കൂളില്‍ പോകാതായെന്നും പിന്നീട് കൗണ്‍സലിങ് വേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷിബന്‍ ലാല്‍ മനസ് തുറന്നത്.

Shiban Lal
'ആ വീഴ്ചയില്‍ ഞാന്‍ മരിച്ചേനെ; എന്നെ എടുക്കാന്‍ ആരും വന്നില്ല, എന്റെ മോനല്ലാതെ...'; വാഴ 2 ജീവിതം മാറ്റിമറിച്ച ഷിബന്‍ ലാല്‍ പറയുന്നു

''എന്റെ വേദനയേക്കാള്‍ എന്നെ ബുദ്ധിമുട്ടിച്ചത് മകനുണ്ടായ വേദനയാണ്. അവന്‍ അന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. അവനെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. അവനെ കൗണ്‍സിലിങിന് കൊണ്ടു പോകേണ്ടി വന്നു. നന്നായി പഠിക്കുന്ന കൊച്ചായിരുന്നു. വിദ്യാഭ്യാസത്തില്‍ പുറകോട്ട് പോയി. പുറത്തിറങ്ങാതായി. അതൊന്നും ആര്‍ക്കുമറിയില്ല. ആരും എന്നോട് ചോദിച്ചിട്ടില്ല. എന്റെ ഭാര്യയും വേദന അനുഭവിച്ചിട്ടുണ്ട്. അവള്‍ ബാങ്കിലായിരുന്നു ജോലി ചെയ്തിരുന്നത്. അവളെ പടക്കം പടക്കം എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അവള്‍ക്കും മാനസികമായി ബുദ്ധിമുട്ടുകളുണ്ടായി'' അദ്ദേഹം പറയുന്നു.

Shiban Lal
'യുകെയിൽ 10 മണി കഴിഞ്ഞാൽ പനിക്കുള്ള മരുന്ന് പോലും കിട്ടില്ലേ ? തെറി വിളിക്കുന്നതിൽ എന്ത് കോമഡിയാണുള്ളത്'; ഈ സീനുകളൊന്നും കണക്ട് ആയില്ലെന്ന് ഒടിടി പ്രേക്ഷകർ

''അച്ഛാ ഓടിക്കോ എന്ന് പറയുന്നതും ഞാന്‍ വീണപ്പോള്‍ ആദ്യം ഓടി വരുന്നതും എന്നെ എഴുന്നേല്‍പ്പിച്ച് തറവാട്ടിലേക്ക് എന്നെ കയറ്റിയിരുത്തുന്നതും അവനാണ്. എന്റെ രണ്ട് കാലില്‍ നിന്നും ചോര വരുന്നുണ്ടായിരുന്നു. അവന്‍ തന്നെ പൈപ്പില്‍ നിന്നും വെള്ളമെടുത്തു കൊണ്ടു വന്ന് കഴുകി. ഞാന്‍ തന്നെയാണ് അവനേയും കൂട്ടി എന്റെ ബൈക്കില്‍ ലൂര്‍ദ് ഹോസ്പിറ്റലിലേക്ക് പോകുന്നത്. ഒരാഴ്ചയോളം തുടര്‍ച്ചയായി ആശുപത്രിയില്‍ പോകേണ്ടി വന്നു. വീ്‌ഴ്ചയില്‍ വിരലിന്റെ അറ്റം വിണ്ടു പോയിരുന്നു''.

ക്ലാസൊക്കെ തുടങ്ങിയപ്പോള്‍ മകന് ബുദ്ധിമുട്ടായി. അവന്‍ ക്ലാസില്‍ പോകില്ലെന്നൊക്കെ പറഞ്ഞിരുന്നതാണ്. നിര്‍ബന്ധിച്ചു വിട്ടു. ഡോക്ടറെ കാണിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. വാഴ 2വിലൂടെയാണ് തന്റെ അവസ്ഥ ലോകം മനസിലാക്കിയതെന്നും അദ്ദേഹം പറയുന്നു. വാഴ 2വില്‍ ബിജുക്കുട്ടന്‍ അവതരിപ്പിച്ച കഥാപാത്രം ഷിബന്‍ ലാലിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയതായിരുന്നു. ചിത്രത്തിലെ പടക്കം പൊട്ടിക്കുന്ന രംഗം പലരുടേയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു.

Summary

Shiban Lal recalls the trauma his son and wife faced. Says son needed counseling.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shiban Lal
M K Stalin
Kalyani Panicker
Devaraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com