'അന്ന് കരഞ്ഞതൊന്നും പോരാഞ്ഞിട്ടാണോ ഇപ്പോഴും, റീലിലെങ്കിലും അവരെ ഒന്നിപ്പിക്കാമായിരുന്നില്ലേ ?'; വൈറലായി വിഡിയോ

വർഷങ്ങൾ എത്ര കഴിഞ്ഞാലും ചിത്രത്തിലെ ഉണ്ണികൃഷ്ണനെയും ഗാഥയെയും നമുക്ക് മറക്കാനാവില്ല.
Vandanam
Vandanamവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് വന്ദനം. പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിന്റെ മാജിക്കിൽ പിറന്ന ചിത്രം ഇന്നും സിനിമാ പ്രേക്ഷകർക്ക് ഒരു മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. വർഷങ്ങൾ എത്ര കഴിഞ്ഞാലും ചിത്രത്തിലെ ഉണ്ണികൃഷ്ണനെയും ഗാഥയെയും നമുക്ക് മറക്കാനാവില്ല.

ബാംഗ്ലൂർ നഗരത്തിൻ്റെ പശ്ചാത്തലത്തിൽ വിടർന്ന ആ പ്രണയം പക്ഷേ, ഒരു വിങ്ങലായി അവസാനിച്ചപ്പോൾ തിയ‌റ്റർ വിട്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ അവശേഷിച്ചത് 'അവർ ഒന്നിക്കേണ്ടിയിരുന്നു' എന്ന ആഗ്രഹമായിരുന്നു. ഉണ്ണിയും ഗാഥയും പരസ്പരം കാണാതെ പോയ ആ നിമിഷം ഇന്നും മലയാള സിനിമയിലെ ഏറ്റവും വേദനിപ്പിക്കുന്ന ക്ലൈമാക്‌സുകളിൽ ഒന്നാണ്.

സിനിമ അവിടെ അവസാനിച്ചെങ്കിലും, ഉണ്ണിയുടെയും ഗാഥയുടെയും ജീവിതം പിന്നീട് എങ്ങോട്ട് പോയിട്ടുണ്ടാകും? ആ ആകാംക്ഷയ്ക്ക് ഉത്തരമെന്നോണം ഒരു എഐ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. എന്നാൽ നമ്മൾ ആഗ്രഹിച്ചതു പോലൊന്നല്ല, മറിച്ച് ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യമാണ് എഐ വിഡിയോയിലും അവതരിപ്പിച്ചിരിക്കുന്നത്.

Vandanam
'അതിനേക്കുറിച്ചൊന്നും ആരും സംസാരിക്കുന്നില്ല'; ഊർമിളയുമായി തന്റെ പേരിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ആർജിവി

ഗാഥ മറ്റൊരാളുടെ വധുവാകുന്നതും, പ്രണയം ഉള്ളിലൊതുക്കി വിവാഹ വേദിയിൽ നിന്ന് ഉണ്ണി മടങ്ങുന്നതും കണ്ണ് നനയാതെ കണ്ടിരിക്കാനാവില്ല. ഇൻസ്റ്റഗ്രാമിൽ "j10effect" എന്ന അക്കൗണ്ട് പങ്കുവച്ച വിഡിയോയിൽ നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്.

Vandanam
'ഞാനും ശോഭനയും എന്‍ട്രന്‍സ് എഴുതാന്‍ തീരുമാനിച്ചു, അവള്‍ കാല് മാറി; സ്‌കൂളീന്ന് എന്നെ പറഞ്ഞുവിട്ടതാണ്: ഉര്‍വശി

"റീലിൽ എങ്കിലും അവരെ ഒന്നിപ്പിക്കാമായിരുന്നില്ലേ, അവളെ വിളിച്ചിറക്കി കൊണ്ടുപോകൂ... അവൾ വരും", "ഇതിലും അവരെ പിരിച്ചല്ലോ...", "അന്ന് കരഞ്ഞതൊന്നും പോരാ ഇപ്പോഴും കരയിപ്പിക്കുക ആണോ", ഒന്നാമതെ അതിന്റെ ക്ലൈമാക്സ് ഹൃദയ വേദനയാണ്... പിന്നെ ഇതിലും- എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.

Summary

Cinema News: Vandanam movie AI video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com