ഇന്ദ്രന്‍സ് ചേട്ടനും മഞ്ജു ചേച്ചിക്കും യോഗം ഇല്ല, അത്ര തന്നെ!; അന്ന് 'ഹോമി'നെ തഴഞ്ഞു, ഇന്ന് വേടന് അവാര്‍ഡും; ഇരട്ടത്താപ്പെന്ന് വിമര്‍ശനം

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ വേടന്‍ ജാമ്യത്തിലാണ് ഇപ്പോള്‍
Indrans, Vedan
Indrans, Vedanഫെയ്സ്ബുക്ക്
Updated on
1 min read

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ വിവാദം. മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം റാപ്പര്‍ വേടന് നല്‍കിയതാണ് വിവാദമായി മാറിയിരിക്കുന്നത്. ലൈംഗിക പീഡിന കേസുകളില്‍ ആരോപണവിധേയനായ വേടന് പുരസ്‌കാരം നല്‍കിയതാണ് വിമര്‍ശിക്കപ്പെടുന്നത്. ജൂറിയുടെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Indrans, Vedan
'അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക'; വേടന്റെ അവാര്‍ഡില്‍ ജോയ് മാത്യു

വേടന് പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ അവാര്‍ഡ് പ്രഖ്യാപനത്തിലെ ഇരട്ടത്താപ്പും ചൂണ്ടിക്കാണിക്കുന്നുണ്ട്. നേരത്തെ 2021 ല്‍ ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തിയ ഹോം എന്ന സിനിമയ്ക്കും ചിത്രത്തിന് പുരസ്‌കാരങ്ങള്‍ നല്‍കാതിരുന്നതാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് ബാബുവിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ഹോമിനെ പരിഗണിക്കാതിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Indrans, Vedan
'നിങ്ങളുടെ പാര്‍ട്ടിയിലും ഇതേപോലെ കോഴികള്‍ ഉള്ളത് കൊണ്ട് ഉളുപ്പ് ഉണ്ടാകില്ല'; വേടനെ ചേര്‍ത്തുപിടിച്ച് ഹൈബി ഈഡന്‍; വിമര്‍ശനം

ഇന്ദ്രന്‍സിനും മഞ്ജുപിള്ളയ്ക്കും അന്ന് പുരസ്‌കാരം ലഭിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഹോമിനെ പുരസ്‌കാരമൊന്നും എത്തിയില്ല. ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇടം വരുത്തി. തഴയലിനെതിരെ ഇന്ദ്രന്‍സ് തന്നെ പരസ്യമായി രംഗത്തെത്തുകയുണ്ടായി. ഒരു കുടംബത്തിലെ ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരേയും ശിക്ഷിക്കണമോ എന്നായിരുന്നു ഇന്ദ്രന്‍സ് ചോദിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ റോജിന്‍ തോമസും നടി മഞ്ജു പിള്ളയും തങ്ങളുടെ വിമര്‍ശനം രേഖപ്പെടുത്തിയിരുന്നു. ഹോമിന് പിന്നീട് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

ആ സംഭവം ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ വേടന് ലഭിച്ച പുരസ്‌കാരത്തെ ചോദ്യം ചെയ്യുന്നത്. ഈ വിഷയത്തില്‍ നടിയും അഭിഭാഷകയുമായ മഞ്ജുവാണിയും പ്രതികരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു മഞ്ജുവാണിയുടെ പ്രതികരണം.

''രണ്ടു വര്‍ഷം മുമ്പ് മനോഹരമായ ഒരു ചിത്രം സംസ്ഥാന അവാര്‍ഡ് ജൂറി തഴഞ്ഞത് ആ ചിത്രത്തിന്റെ നിര്‍മ്മാതാവിനെതിരെ ലൈംഗികാതിക്രമ കേസ് നിലനില്‍ക്കുന്നുണ്ട് എന്നത് കൊണ്ടായിരുന്നു. ഇത്തവണ മികച്ച ഗാന രചയിതാവിനുള്ള പുരസ്‌കാരം കൊടുത്തിരിക്കുന്നത് ലൈംഗികാതിക്രമ കേസ് നിലനില്‍ക്കുന്ന വ്യക്തിക്കാണ് എന്നതില്‍ ആശ്ചര്യപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യാന്‍! ഇന്ദ്രന്‍സ് ചേട്ടനും മഞ്ജു ചേച്ചിക്കും യോഗം ഇല്ല, അത്രതന്നെ'' എന്നാണ് മഞ്ജുവാണിയുടെ പ്രതികരണം.

അതേസമയം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ വേടന്‍ ജാമ്യത്തിലാണ് ഇപ്പോള്‍. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയിലാണ് വേടനെ അറസ്റ്റ് ചെയ്തത്. ഗവേഷക വിദ്യാര്‍ത്ഥി നല്‍കിയ കേസിലും വേടന്‍ പ്രതിയാണ്. നേരത്തെ വേടനെതിരെ മീടു ആരോപണവും ഉണ്ടായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് പുരസ്‌കാര നിര്‍ണയം വിമര്‍ശിക്കപ്പെടുന്നത്.

Summary

Social media calls out the hypocrisy of Kerala State Film Awards. As they honoured Vedan but previously ignored Home and Indrans.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com