'നിങ്ങളുടെ പാര്‍ട്ടിയിലും ഇതേപോലെ കോഴികള്‍ ഉള്ളത് കൊണ്ട് ഉളുപ്പ് ഉണ്ടാകില്ല'; വേടനെ ചേര്‍ത്തുപിടിച്ച് ഹൈബി ഈഡന്‍; വിമര്‍ശനം

എംപിയ്ക്ക് ആരേലും അല്പം രാഷ്ട്രീയം ബോധം നല്‍കിയാല്‍ ഉപകാരം ആയിരുന്നു
Hibi Eden and Vedan
Hibi Eden and Vedanഫെയ്സ്ബുക്ക്
Updated on
2 min read

മഞ്ഞുമ്മല്‍ ബോയ്‌സിലെ വിയര്‍പ്പു തുന്നിയിട്ട കുപ്പായം എന്ന പാട്ടിലൂടെ മികച്ച ഗാനരചയിതാവിനെ തേടിയുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് റാപ്പര്‍ വേടന്‍. എന്നാല്‍ വേടന് പുരസ്‌കാരം നല്‍കിയത് പലകോണുകളില്‍ നിന്നും വിമര്‍ശനത്തിന് ഇട വരുത്തിയിട്ടുണ്ട്. പ്രാസമൊപ്പിച്ചെഴുതുന്ന റാപ്പ് അല്ല ഗാനരചയെന്നും വേടനുള്ള പുരസ്‌കാരം കവികളായ ഗാനരചയിതാക്കള്‍ക്കുള്ള അപമാനമാണെന്ന് വരെ പലരും വിമര്‍ശിക്കുന്നുണ്ട്.

Hibi Eden and Vedan
'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

മറ്റൊരു വിമര്‍ശനം വേടനെതിരെയുള്ള കേസുകളാണ്. ലൈംഗിക പീഡനക്കേസില്‍ പ്രതിയായിട്ടുള്ള ഒരാള്‍ക്ക് പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം. വിവാദങ്ങള്‍ക്കിടെ വേടനൊപ്പമുള്ള ചിത്രം പങ്കിട്ട് ആശംസ അറിയിക്കുകയാണ് ഹൈബി ഈഡന്‍ എംപി. 'ആശംസകള്‍ പ്രിയപ്പെട്ട വേടന്‍. വളരെയധികം അര്‍ഹിച്ച ഒന്ന്' എന്നാണ് ചിത്രത്തോടൊപ്പം ഹൈബി ഈഡന്‍ കുറിച്ചിരിക്കുന്നത്.

Hibi Eden and Vedan
ആസിഫിനും മേലെ, മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന അപ്പു പിള്ള; വിജയരാഘവനെ തഴഞ്ഞതെന്തിന്?; സൗബിനും സിദ്ധാര്‍ത്ഥും ചെയ്തത് താങ്ങാനാവാത്ത വേഷമെന്ന് ജൂറി

എന്നാല്‍ ഹൈബിയുടെ പോസ്റ്റിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. ബലാത്സംഗ കേസിലെ കുറ്റാരോപിതനെ ജനപ്രതിനിധി ചേര്‍ത്തുപിടിക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. കമന്റുകളിലൂടെ ഹൈബിയ്ക്കും വേടനുമെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

'ഈശ്വരാ കൂടെ ഉള്ള കൊങ്ങികള്‍ ഇത് എങ്ങനെ സഹിക്കും നാഥാ, ഇയാളുടെ മയക്ക് മരുന്നിടപാടിന് ഹൈബി ഈഡന്റെ പങ്കുണ്ടോ എന്ന് കൂടി വ്യക്തമാക്കണം. കോണ്‍ഗ്രസ്സിന് എന്നും കോണ്‍ഗ്രസ്സിലുള്ള ഇതുപോലത്തെ ഊളകള്‍ മാത്രമാണ് ശത്രു, പെണ്ണ്-കഞ്ചാവ്-എംഡിഎം കേസില്‍ പെട്ട ഇവനെ ഒക്കെ കെട്ടി പിടിച്ചു നില്‍ക്കുന്ന ജനപ്രതിനിധി നാടിന് അപമാനം ആണ്' എന്നാണ് ചിലരുടെ വിമര്‍ശനം.

'വേടനു അവര്‍ഡ് കൊടുത്തതിന് സകലമാന ഫേസ്ബുക്ക് പോസ്റ്റിലും കയറി വേടനെയും സര്‍ക്കാരിനെയും തെറി പറഞ്ഞു കറങ്ങി ഹൈബി ഈടന്റെ പോസ്റ്റിനു താഴെ എത്തിയ ശരാശരി കൊങ്ങികള്‍ പ്ലിംഗ് ആകുന്ന കാഴ്ച്ച, നിങ്ങള്‍ക്ക് നാണമില്ലേ ഹൈബി ഇത് പറയാന്‍. വെല്‍ ഡിസേര്‍വ്ഡ് പോലും ന്ന്. കഷ്ടം, ഭരണപക്ഷത്തിനോ ജൂറിക്കൊ ബോധമില്ല. ഞാന്‍ ജൂറി മെമ്പേഴ്സ് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. പ്രകാശ് രാജ്, രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്. ഇവര്‍ക്കൊക്കെ ഇത്രേം വെളിവുള്ളോ എന്നോര്‍ത്തുപോയി. നല്ല വരികള്‍ ഇല്ലെങ്കില്‍ അവാര്‍ഡ് കൊടുക്കേണ്ട എന്നു തീരുമാനിക്കണം. അല്ലാതെ ഇമ്മാതിരി പ്രഹസനം കാണിക്കരുതായിരുന്നു' എന്നും ചിലര്‍ പറയുന്നു.

'വേണ്ടായിരുന്നു. ചില സമയങ്ങളില്‍ മിണ്ടാതിരിക്കുന്നതും ബുദ്ധിയാണ്. പൊങ്കാല കാണുവാന്‍ കരുത്ത് ഇല്ലാത്തത് കൊണ്ടാണ്, കൊള്ളാം കഞ്ചാവ് കേസ്സിലെ പ്രതി, പീഡന കേസ്സിലെ പ്രതി ആയ വേടനെ നിങ്ങള്‍ തന്നെ ചേര്‍ത്ത് പിടിക്കണം. നിങ്ങളുടെ പാര്‍ട്ടിയിലും ഇതേപോലെ കോഴികള്‍ ഉള്ളത് കൊണ്ട് ഉളുപ്പ് ഇല്ല, വോട്ട് ആണ് മുഖ്യം. പക്ഷെ അര്‍ഹിക്കുന്ന അംഗീകാരം എന്നൊക്കെ പറയാന്‍ ഇത്തിരി ഉളുപ്പൊന്നും പോര, അഡ്രസ്സ് ചെയ്യേണ്ട വിഷയം കിട്ടിയിട്ട് അത് ചെയ്യാതെ ആശംസ പോസ്റ്റ് ഇടാന്‍ നില്‍ക്കുന്ന എറണാംകുളം എംപിയ്ക്ക് ആരേലും അല്പം രാഷ്ട്രീയം ബോധം നല്‍കിയാല്‍ ഉപകാരം ആയിരുന്നു' എന്നും ചിലര്‍ പറയുന്നുണ്ട്.

Summary

Kerala State Film Awards 2025: Hibi Eden shares photo with Vedan. Social media slams MP for praising a rape accussed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com