കടങ്ങള്‍ തീരുന്നത് ആ സിനിമയില്‍ അഭിനയിക്കുന്നതോടെ; കൂടുതല്‍ വിനയമായിരുന്നു എന്റെ പ്രശ്‌നം: വെങ്കിടേഷ്

തിരുവനന്തപുരം സംസാരശൈലി പുറത്ത് വരാതിരിക്കാന്‍ ശ്രമിച്ചിരുന്നു
Venkitesh
Venkiteshഇന്‍സ്റ്റഗ്രാം
Updated on
1 min read

സിനിമ തന്നെ പഠിപ്പിച്ചത് ആത്മവിശ്വാസമാണെന്ന് നടന്‍ വെങ്കിടേഷ് വിപി. തെലുങ്കില്‍ വിജയ് ദേവരക്കൊണ്ടയുടെ വില്ലനായി കിങ്ഡത്തിലൂടെ കയ്യടി നേടി നില്‍ക്കുകയാണ് വെങ്കിടേഷ്. നായിക നായകന്‍ റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് അവതാരകനായും നടനായുമെല്ലാം കയ്യടി നേടിയ താരമാണ് വെങ്കിടേഷ്. കിങ്ഡത്തിലെ വെങ്കിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.

Venkitesh
മികച്ച പ്രതികരണം നേടിയിട്ടും തിയറ്ററിൽ വിജയിച്ചില്ല; ആസിഫ് അലിയുടെ ആ ഫീൽ ഗുഡ് ചിത്രവും ഒടിടിയിലേക്ക്

സിനിമയില്‍ ആത്മവിശ്വാസമില്ലെങ്കില്‍ ഒന്നും ചെയ്യാനാകില്ലെന്നാണ് വെങ്കിടേഷ് പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെങ്കി മനസ് തുറന്നത്. ''സിനിമയിലെ ഭാഗ്യപരീക്ഷണം എന്നെ പഠിപ്പിച്ചത് ആത്മവിശ്വാസമാണ്. അതില്ലെങ്കില്‍ ഒരു തേങ്ങയും ചെയ്യാന്‍ നമുക്കാവില്ല'' എന്നാണ് താരം പറയുന്നത്.

Venkitesh
'ഈ ചിത്രങ്ങളൊക്കെ ഇപ്പോഴും എന്റെ കയ്യിലുണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല'; ഗീത ​ഗോവിന്ദം ഓർമകൾ പങ്കുവച്ച് രശ്മിക

തുടക്കത്തില്‍ തന്റെ തിരുവനന്തപുരം സംസാരശൈലി പുറത്ത് വരാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ആകാനുള്ള ശ്രമം വിടുന്നതോടെയാണ് താന്‍ താനാകുന്നതെന്നാണ് താരം പറയുന്നത്. ആത്മവിശ്വാസം വന്നതോടെ പേടിയും ഇന്‍സെക്യൂരിറ്റിയും പോയെന്നും താരം പറയുന്നു.

തുടക്കകാലത്ത് തനിക്ക് കിട്ടിയിരുന്നത് പതിനയ്യായിരവും ഇരുപതിനായിരവുമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. തലയ്ക്ക് അകത്ത് നിറയെ ഭാരമായിരുന്നു. പണം സമ്പാദിച്ച് വീട് വെക്കണം, നന്നായി അഭിനയിച്ചില്ലെങ്കില്‍ സിനിമ കിട്ടില്ല എന്ന ചിന്തകളൊക്കെ ഭാരമായിരുന്നു. ഇതോടെ കരിയറില്‍ ഇഴഞ്ഞു. ഒടുവില്‍ ആ ഭാരങ്ങളൊക്കെ ഇറക്കുന്നതോടെയാണ് കരിയറിലും രക്ഷപ്പെട്ടതെന്നാണ് താരം പറയുന്നത്.

വേദയില്‍ അഭിനയിച്ചതിന് പിന്നാലെയായിരുന്നു അച്ഛന്റെ മരണം. വെല്ലുവിളികളുടെ സമയമായിരുന്നു പിന്നീട്. തമിഴില്‍ റെബലില്‍ അഭിനയിക്കുന്നതോടെയാണ് കടങ്ങള്‍ തീര്‍ന്നതെന്നും വെങ്കിടേഷ് പറയുന്നു. കരിയറിന്റെ തുടക്കത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ വിനയമുള്ളതാണ് തനിക്ക് തിരിച്ചടിയായതെന്നും താരം പറയുന്നുണ്ട്.

''ആവശ്യത്തില്‍ കൂടുതല്‍ വിനയമായിരുന്നു തുടക്കത്തില്‍ എന്റെ പ്രശ്‌നം. നമ്മള്‍ ശീലിച്ചതല്ലേ പുറത്തേക്കും വരൂ. സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളാണ് എന്റെ കുടുംബവും കൂട്ടുകാരും. എനിക്കങ്ങനെയേ സംസാരിക്കാനറിയൂ, പെരുമാറാനും'' എന്നാണ് വെങ്കി പറയുന്നത്. ചെറിയ കാര്യങ്ങളില്‍ വിഷമിക്കുമായിരുന്നു താനെന്നും താരം പറയുന്നു.

Summary

Venkitesh VP about his initial days and what cinema taught him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com