'ഇതാണ് ഡെഡിക്കേഷന്‍'; കയ്യിലെ പരിക്കുമായി വര്‍ക്കൗട്ട് ചെയ്യുന്ന വിക്കി കൗശല്‍; വിഡിയോ വൈറല്‍

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്
വിക്കി കൗശല്‍ വര്‍ക്കൗട്ട് ചെയ്യുന്നു
വിക്കി കൗശല്‍ വര്‍ക്കൗട്ട് ചെയ്യുന്നുഇന്‍സ്റ്റഗ്രാം
Updated on
1 min read

ക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് അമ്പരപ്പിക്കുന്ന നടനാണ് വിക്കി കൗശല്‍. അടുത്തിടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ഇപ്പോള്‍ പരിക്കേറ്റ കയ്യുമായി വര്‍ക്കൗട്ട് ചെയ്യുന്ന വിക്കി കൗശലിന്റെ വിഡിയോ ആണ് വൈറലാവുന്നത്.

വിക്കി കൗശല്‍ വര്‍ക്കൗട്ട് ചെയ്യുന്നു
ദംഗലില്‍ ആമിര്‍ ഖാന്റെ മകള്‍; നടി സുഹാനി ഭട്‌നഗര്‍ അന്തരിച്ചു

പരിക്കേറ്റ് കെട്ടിവച്ചിരിക്കുന്ന കയ്യുമായി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിക്കി കൗശലിനെയാണ് വിഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ താരം തന്നെയാണ് വിഡിയോ പങ്കുവച്ചത്. ഓടാന്‍ പറ്റില്ലെങ്കില്‍ നടക്കണം. നിര്‍ത്തരുത് എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു വിഡിയോ. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ ചിത്രം ഛാവയുടെ ഷൂട്ടിങ് സെറ്റില്‍ വച്ചാണ് വിക്കിക്ക് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കേല്‍ക്കുകയായിരുന്നു. ഛത്രപതി സംഭാജി മഹാരാജിന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്കി എത്തുന്നത്. രശ്മിക മന്ദാനയാണ് നായികയാവുന്നത്. വിക്കിക്ക് പരിക്കേറ്റതിനായി ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com