'ഋഷഭ് ഷെട്ടിയ്ക്ക് കൊടുത്തില്ലേലും ഇങ്ങേര്‍ക്കൊരു ദേശീയ അവാര്‍ഡ് കൊടുക്കണേ'; കാന്താര കണ്ടിറങ്ങിയ പ്രേക്ഷകന്റെ പ്രകടനം; ഗുളികന്‍ കയറിയതാണോ എന്ന് പ്രേക്ഷകര്‍

പ്രതീക്ഷയ്ക്ക് മുകളിലാണ് കാന്താര ചാപ്റ്റര്‍ 1 എന്ന് സോഷ്യല്‍ മീഡിയ
Kantara Chapter 1
Kantara Chapter 1വിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

സിനിമാ ലോകം ആവേശത്തോടെ കാത്തിരുന്ന കാന്താര ചാപ്റ്റര്‍ 1 തിയേറ്ററുകളിലെത്തി. ആദ്യ ഭാഗം നേടിയതിനേക്കാള്‍ വലിയ വിജയമായിരിക്കും രണ്ടാം ഭാഗം എന്നാണ് ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയിലെങ്ങും കാന്താര ചാപ്റ്റര്‍ 1 നെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. തിയേറ്ററില്‍ നിന്നു തന്നെ കാണേണ്ട സിനിമയാണ് കാന്തര ചാപ്റ്റര്‍ 1 എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Kantara Chapter 1
'ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ക്ലൈമാക്‌സ്, 1000 കോടി മുതല്‍ എണ്ണിത്തുടങ്ങാം'; സോഷ്യല്‍ മീഡിയ തൂക്കി കാന്താര ചാപ്റ്റര്‍ 1

സിനിമകളുടെ റിലീസ് തിയേറ്ററുകളില്‍, സ്‌ക്രീനിന് പുറത്തും ചില അവതാരങ്ങള്‍ പിറവിയെടുക്കുന്നതും അത് പിന്നീടൊരു കള്‍ട്ടായി മാറുന്നതും മലയാളത്തില്‍ കണ്ടിട്ടുണ്ട്. ആറാട്ടണ്ണന്‍ മുതല്‍ അലിന്‍ ജോസ് പെരേര വരെയുള്ള സോഷ്യല്‍ മീഡിയ താരങ്ങളുടെ പിറവി ഉദാരഹണങ്ങളായി മുമ്പിലുണ്ട്. ഇപ്പോഴിതാ കന്നഡയില്‍ നിന്നും അതുപോലൊരു അവതാര പിറവിയുണ്ടായിരിക്കുകയാണ്.

Kantara Chapter 1
'എങ്ങനെ സ്നേഹിക്കാതിരിക്കും ഇക്കാ?' വീണ്ടും സോഷ്യൽ മീഡിയ തൂക്കി മമ്മൂട്ടി

ബെംഗളൂരുവിലെ തിയേറ്ററില്‍ നിന്നും കാന്താര ചാപ്റ്റര്‍ 1 കണ്ടിറങ്ങിയൊരു പ്രേക്ഷകന്റെ പ്രകടനമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സിനിമ കണ്ട് ആവേശം തലയ്ക്ക് പിടിച്ചതാണോ അതോ മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിയാണോ ഈ പ്രകടനം എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ അതൊന്നുമല്ല, ഗുളികള്‍ കയറിയതാണെന്നും ചിലര്‍ പറയുന്നു. കാന്താര ചാപ്റ്റര്‍ 1 ന് ഋഷഭ് ഷെട്ടിയ്ക്ക് വീണ്ടുമൊരു ദേശീയ അവാര്‍ഡ് കൊടുത്തില്ലെങ്കിലും ഇങ്ങേര്‍ക്ക് കൊടുക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം, പ്രതീക്ഷയ്ക്ക് മുകളിലാണ് കാന്താര ചാപ്റ്റര്‍ 1 എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഉയര്‍ന്ന സിനിമയുടെ കളക്ഷന്‍ 1000 കോടി കടക്കുമെന്ന് ഉറപ്പിക്കാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആദ്യ ഫ്രെയിം മുതല്‍ അവസാന ഫ്രെയിം വരെ ഋഷഭ് ഷെട്ടി മാജിക് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. വീണ്ടുമൊരു ദേശീയ അവാര്‍ഡ് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തുമെന്നും ചിലര്‍ പറയുന്നു. നായിക രുക്മണി വസന്തിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്.

ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത വിഷ്വല്‍ മാജിക് ആണ് ക്ലൈമാക്‌സ് രംഗങ്ങളിലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അവസാന പത്ത് മിനുറ്റില്‍ സിനിമ കാഴ്ചക്കാരെ വേറൊരു ലോകത്തേക്ക് കൊണ്ടു പോവുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ലോകനാഥിന്റെ സംഗീതവും അരവിന്ദ് കശ്യപിന്റെ ഛായാഗ്രഹണവുമെല്ലാം കയ്യടി നേടുന്നുണ്ട്.

Summary

Video of a Kantara fan from a theatre in Bengaluru gets viral. Social media asks to give him a national award. Man in the video recreates the Rishab Shetty scene from the movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com