

നടന്‍ വിജയ് സിനിമാ ജീവിതത്തിന് വിരാമമിട്ട്, തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയിരിക്കുകയാണ്. തമിഴ് രാഷ്ട്രീയത്തിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതിയിരിക്കുകയാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും വിജയവുമൊക്കെ. അതേസമയം വിജയ് യുടെ വ്യക്തി ജീവിതവും അതിനാടകീയ രംഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്.
ദീര്‍ഘനാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ് വിജയ്‌യും സംഗീതയും. വിവാഹ മചോനത്തിന് മുന്നോടിയായുള്ള നിയമനടപടികള്‍ നടന്നു വരികയാണ്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴൊന്നും ഭാര്യയും മക്കളുമെത്തിയിരുന്നില്ല. ഇതിനിടെ ഇപ്പോഴിതാ വിജയ്‌യുടെ മകള്‍ ദിവ്യ സാഷയുടേയും അമ്മ സംഗീതയുടേയും വിഡിയോ വൈറലാവുകയാണ്.
വിദേശത്താണ് സംഗീതയും മകളും ഇപ്പോള്‍ ജീവിക്കുന്നത്. ദിവ്യ സാഷ പങ്കെടുത്ത കായിക മത്സരം കാണാന്‍ എത്തിയ സംഗീതയാണ് വിഡിയോയിലുള്ളത്. മകള്‍ക്ക് കയ്യടിക്കുകയും മകളെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയും ചെയ്യുന്ന സംഗീതയെ വിഡിയോയില്‍ കാണാം. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിവാദങ്ങള്‍ക്കിടെ ഇതാദ്യാമായാണ് സംഗീതയുടേയും മകളുടേയും നിലവിലെ ജീവിതത്തെക്കുറിച്ച് സൂചന നല്‍കുന്ന എന്തെങ്കിലും വിവരം പുറത്ത് വരുന്നത്.
അതേസമയം കഴിഞ്ഞ ദിവസമാണ് വിജയ് തന്റെ 52-ാം ജന്മദിനം ആഘോഷിച്ചത്. വിജയ്ക്കുള്ള നടി തൃഷയുടെ പിറന്നാള്‍ ആശംസാ പോസ്റ്റ് വൈറലായിരുന്നു. വിജയ്‌ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രമാണ് തൃഷ പങ്കുവച്ചത്. വിജയ്‌യും തൃഷയും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബന്ധമാണ് വിജയ്-സംഗീത ദമ്പതികളെ വിവാഹ മോചനത്തിലേക്ക് എത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates