

രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ് വിദ്യ ബാലന്റെ അഭിനയ ജീവിതം. മലയാളത്തില്‍ നിന്നടക്കം പത്തിലധികം സിനിമകള്‍ കൈവെള്ളയില്‍ നിന്നും നഷ്ടപ്പെട്ട ശേഷമാണ് പരിണീതയിലൂടെ വിദ്യ ബാലന്‍ അരങ്ങേറുന്നത്. റിലീസിന് രണ്ട് പതിറ്റാണ്ടിനിപ്പുറം അടുത്തയാഴ്ച പരിണീത വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്.
ശരത് ചന്ദ്ര ചതോപാധ്യായുടെ നോവലിനെ ആസ്പദമാക്കി പ്രദീപ് സര്‍ക്കാര്‍ ആണ് പരണീതയൊരുക്കിയത്. 2005 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സഞ്ജയ് ദത്തും സെയ്ഫ് അലി ഖാനും റൈമ സെന്നുമായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പരിണീതയുടെ ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട് വിദ്യ ബാലന്‍.
''തുടക്കകാലത്ത് ഞാന്‍ എല്ലാം പഠിച്ചത് ദാദയില്‍ നിന്നുമാണ്. എല്ലാം വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം ചെയ്തിരുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഒരു പ്രാവ് പറക്കുന്നത് പോലും ശരിയായ രീതിയലാണെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം നൂറ് തവണ ടേക്ക് എടുക്കും. എല്ലാത്തിലും ഒരു താളമുണ്ടെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്'' എന്നാണ് വിദ്യ പറയുന്നത്.
''ഒരിക്കല്‍ ഒരു പാട്ടിനിടെ എനിക്ക് ഒരു തുള്ളി കണ്ണീര്‍ വീഴ്ത്തണമായിരുന്നു. 28 ടേക്കാണ് അതിന് മാത്രമായി എടുത്തത്. അദ്ദേഹം അത്തരത്തിലുള്ള പാഷന്‍ ആയിരുന്നു ആവശ്യപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കാര്യങ്ങളെ നിരീക്ഷിക്കുന്നതിലും ഉള്‍ക്കൊള്ളുന്നതിലും ബഹുമാനിക്കുന്നതിലുമല്ലാം എന്നെ സഹായിച്ചിട്ടുണ്ട്. 20 വര്‍ഷമായി എന്റെ കൂടെയുള്ള എന്റെ ഹെയര്‍സ്റ്റൈലിസ്റ്റ് ശലക പോലും അദ്ദേഹത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.'' എന്നാണ് വിദ്യ പറയുന്നത്.
നിര്‍ഭാഗ്യവശാല്‍ പരണീത വീണ്ടും സ്‌ക്രീനിലെത്തുമ്പോള്‍ കാണാന്‍ പ്രദീപ് സര്‍ക്കാര്‍ ഇല്ല. 2023 ല്‍ അദ്ദേഹം മരിച്ചു. എകലവ്യ, മര്‍ദാനി, ഹെലികോപ്റ്റര്‍ തുടങ്ങിയ സിനിമകളുടേയും സംവിധായകനാണ് പ്രദീപ് സര്‍ക്കാര്‍. ഓഗസ്റ്റ് 29 നാണ് പരിണീതയുടെ റീ-റിലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
