'ഞങ്ങളുടെ ജീവിതം മനോഹരമാക്കുന്നത് നിങ്ങളുടെ സാന്നിധ്യമാണ്'; നയന്‍താരയുടെ അച്ഛന് പിറന്നാള്‍ ആശംസയുമായി വിഘ്‌നേഷ്

നയന്‍താരയ്ക്കും അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പിറന്നാള്‍ ആശംസ
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇവരുടെ വിവാഹത്തിനായി വളരെ പ്രതീക്ഷയോടെ ആണ് ആരാധകര്‍ കാത്തിരിക്കുന്നത്. രണ്ടു പേരുടെ വീട്ടുകാരുമായും സമയം ചെലവഴിക്കാനും ഇവര്‍ മറക്കാറില്ല. ഇപ്പോള്‍ നയന്‍താരയുടെ അച്ഛന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള വിഘ്‌നേഷിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

നയന്‍താരയ്ക്കും അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പിറന്നാള്‍ ആശംസ. ഹാപ്പി ബര്‍ത്ത്‌ഡേ അച്ഛന്‍. നിങ്ങള്‍ ചിരിക്കുന്നത് കാണുന്നതും ഭക്ഷണം കഴിക്കുന്നതു കാണുന്നതും ഞങ്ങളെ നോക്കുന്നതും കാണുന്നതാണ് സന്തോഷം. നിങ്ങളുടെ സാന്നിധ്യമാണ് ഞങ്ങളുടെ ജീവിതത്തെ മനോഹരമാക്കുന്നത്. ഞങ്ങള്‍ക്കൊപ്പം എന്നെന്നും ജീവിക്കാനുള്ള കരുത്തും ശക്തിയും ദൈവം തരട്ടെ. ലവ് യൂ അച്ചൂ... നിങ്ങള്‍ ഞങ്ങളുടെ അനുഗ്രഹമാണ്- വിഗ്നേഷ് ശിവന്‍ കുറിച്ചു. 

വർഷങ്ങളായി അച്ഛന്റെ ആരോ​ഗ്യനില മോശമാണെന്ന് നേരത്തെ നയൻതാര വ്യക്തമാക്കിയിരുന്നു. "അച്ഛൻ ഒരു എയർ ഫോഴ്സ് ഓഫീസർ ആയിരുന്നു. പന്ത്രണ്ട് പതിമൂന്നു വർഷങ്ങളായി അച്ഛന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ശ്രദ്ധിക്കണം. ഇത് ഞാൻ എവിടെയും പറഞ്ഞിട്ടില്ല, കാരണം ഇതെന്റെ സ്വകാര്യതയാണ്. എന്നും വളരെ പെർഫെക്റ്റ് ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ ജോലിയ്ക്ക് പോകാൻ, യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓർമ്മ. അങ്ങനെയൊരാളാണ് പെട്ടെന്ന് രോ​ഗബാധിതനാകുന്നത്. ഞാൻ സിനിമയിൽ വന്ന് രണ്ടു മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അച്ഛന് വയ്യാതെയായി. ഇപ്പോൾ അച്ഛന് അസുഖം കൂടുതലാണ്, ആശുപത്രിയിൽ ആണ്. അച്ഛന്റെ അസുഖം മാറ്റിയെടുത്ത്, അദ്ദേഹത്തെ പഴയ പോലെ കണ്ടാൽ കൊള്ളാം എന്നുണ്ട്." ഒരു അഭിമുഖത്തിൽ നയൻതാര പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com