'എന്റെ ഹീറോയ്‌ക്ക് ഒപ്പം'; 'നെഞ്ചിൽ' ധോനിയുടെ ഓട്ടോ​ഗ്രാഫ് വാങ്ങി വിഘ്‌നേഷ് ശിവൻ, വിഡിയോ

ധോനിയുടെ ഓട്ടോ​ഗ്രാഫ് വാങ്ങുന്ന വിഘ്‌നേഷ് 
ധോനിയുടെ ഓട്ടോ​ഗ്രാഫ് വാങ്ങുന്ന വിഘ്‌നേഷ്/ ഇൻസ്റ്റ​ഗ്രാം
ധോനിയുടെ ഓട്ടോ​ഗ്രാഫ് വാങ്ങുന്ന വിഘ്‌നേഷ്/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനിയുടെ ഓട്ടോ​ഗ്രാഫ് വാങ്ങുന്ന സംവിധായകൻ വിഘ്‌നേഷ് ശിവന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. വിഘ്‌നേഷ് ധരിച്ച ഷർട്ടിൽ ധോനി ഒപ്പുവെക്കുന്ന വിഡിയോ താരം തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 

ധോനിയുടെ കടുത്ത ആരാധകനാണ് വിഘ്‌നേഷ് ശിവൻ. ധോനിയുടെ സിനിമ നിർമാണ കമ്പനിയായ ധോനി എന്റർടെയ്‌മെൻസ് നിർമിക്കുന്ന ആദ്യ സിനിമ 'എൽജിഎം' (ലെറ്റ്സ് ​ഗെറ്റ് മാരീഡ്) എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് ധോനിയിൽ നിന്നും ഓട്ടോ​ഗ്രാഫ് വാങ്ങാൻ വിഘ്‌നേഷ് എത്തിയത്. 

'എന്റെ ​ഹീറോയ്‌ക്കൊപ്പം, എന്റെ ക്യാപ്‌റ്റൻ, എന്റെ റോൾ മോഡൽ, ഇദ്ദേഹത്തിന് അടുത്തിരിക്കുന്ന നിമിഷം എപ്പോഴും വളരെ വികാരഭരിതമാണ്. ഞാൻ ഒരുപാട് സ്‌നേഹിക്കുന്ന, എന്നും നോക്കിക്കാണുന്ന ആളാണ്. അദ്ദേഹത്തെ കാണുമ്പോൾ എന്റെ മുഖം സന്തോഷമുള്ളതാകുന്നത് കാണാൻ എനിക്ക് വളരെ സന്തോഷമാണ്. അദ്ദേഹത്തിന്റെ നിർമാണ കമ്പനി ആദ്യമായി സിനിമ ചെയ്യാൻ തമിഴ് സിനിമ ഇന്റസ്ട്രി തിരഞ്ഞെടുത്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാവരുടെയും സ്നേഹവും പിന്തുണയും നിർമാണ കമ്പനിയ്‌ക്കും ഉണ്ടാകും.'- വിഘ്‌നേഷ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ധോനിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്‌ഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ. രമേശ് തമിൽമണിയാണ് സിനിമയുടെ സംവിധാനം. വിശ്വജിത് ഒടുക്കത്തിൽ ആണ് ഛായ​ഗ്രഹം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com