'ആരോപണം വന്നപ്പോള്‍ ഞാന്‍ മാറി നിന്നു, ബാബുരാജും മാറി നില്‍ക്കട്ടെ'; വ്യക്തിപരമായി എടുക്കരുതെന്നും വിജയ് ബാബു

നിരപരാധിത്വം തെളിയിച്ച ശേഷം ബാബുരാജിന് തിരികെ വരാമെന്നും വിജയ് ബാബു
Vijay Babu, Baburaj
Vijay Babu, Baburajഫെയ്സ്ബുക്ക്
Updated on
1 min read

താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്നും നടന്‍ ബാബുരാജ് മാറി നില്‍ക്കണമെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു. ആരോപണ വിധേയനായപ്പോള്‍ താന്‍ മാറി നിന്നത് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട് വിജയ് ബാബു. ആരോപണങ്ങളില്‍ നിരപരാധിത്വം തെളിയിച്ച ശേഷം ബാബുരാജിന് തിരികെ വരാമെന്നും വിജയ് ബാബു പറയുന്നുണ്ട്.

Vijay Babu, Baburaj
'അന്ന് അവരോട് ചുമ്മാ പറഞ്ഞു അനിരുദ്ധിന്റെ പടത്തിൽ അഭിനയിക്കുമെന്ന്; എനിക്കായി കാരവന്റെ വാതിൽ തുറന്ന ആദ്യ സിനിമ'

ബാബുരാജിനെപ്പോലെ തന്നെ സംഘടനയെ നയിക്കാന്‍ സാധിക്കുന്ന നിരവധി പേരുണ്ടെന്നും വിജയ് ബാബു പറയുന്നു. അതേസമയം സംഘടനയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ കടന്നു വരണമെന്ന അഭിപ്രായവും വിജയ് ബാബു പങ്കുവെക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.

Vijay Babu, Baburaj
അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യതയേറുന്നു?; ജഗദീഷ് പിന്മാറിയേക്കും

''ഞാന്‍ കുറ്റാരോപിതനായപ്പോള്‍ മാറി നിന്നു. തനിക്കെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കെ ബാബുരാജ് അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കണം. നിരപരാധിത്വം തെളിയിച്ച് തിരികെ വരട്ടെ. നിങ്ങള്‍ ചെയ്തതു പോലെ സംഘടനയെ നയിക്കാന്‍ കഴിവുള്ള മറ്റ് നിരവധി ആളുകള്‍ ഉള്ളപ്പോള്‍ എന്തിനാണ് ഇത്ര ധൃതിപ്പെടുന്നത്. അതിനെക്കുറിച്ച് തര്‍ക്കിക്കാന്‍ ഞാനില്ല. ഏതൊരു വ്യക്തിയേക്കാളും വലുത് സംഘടനയാണ്. അത് ശക്തമായി തന്നെ തുടരും. ബാബുരാജ് ഇത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റം എന്ന നിലയില്‍ സ്ത്രീകള്‍ നേതൃത്വം ഏറ്റെടുക്കട്ടെ എന്ന് ഞാനും വിശ്വസിക്കുന്നു'' എന്നാണ് വിജയ് ബാബു പറയുന്നത്.

നേരത്തെ, ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്ന് അഭിപ്രായപ്പെട്ട് മാലാ പാര്‍വതി, മല്ലിക സുകുമാരന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. ആരോപണ വിധേയരായ ദിലീപ്, വിജയ് ബാബു, സിദ്ധീഖ് തുടങ്ങിയവര്‍ മാറി നിന്നത് ചൂണ്ടിക്കാണിച്ചാണ് ബാബുരാജിനോടും മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നത്. അതേസമയം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീയെ പരിഗണിച്ചാല്‍ താന്‍ മാറി നില്‍ക്കാമെന്ന് നടന്‍ ജഗദീഷിന്റെ നിലപാട്.

Summary

Vijay Babu asks Baburaj to stay away from AMMA election. recalls how he stayed away when faced allegations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com