

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ജന നായകന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് വിജയ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുമ്പ് തിയേറ്ററിലെത്തേണ്ടിയിരുന്ന ചിത്രം റിലീസാകുമ്പോള്‍ വിജയ് മുഖ്യമന്ത്രിയാണെന്നത് രസകരമായ വസ്തുതയാണ്. ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം ചേര്‍ത്തുവച്ചൊരുക്കിയ ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കുകയാണ്.
അതേസമയം ചിത്രത്തിലെ താരങ്ങളുടെ പ്രതിഫല കണക്കും പുറത്തു വരികയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ്ക്ക് 220 കോടി മുതല്‍ 275 കോടി രൂപ വരെയാണ് പ്രതിഫലമായി ലഭിച്ചിരിക്കുന്തന്. ചിത്രത്തിലെ നായികാ പൂജ ഹെഗ്ഡെയ്ക്ക് 6 കോടിയാണ് ലഭിച്ചിരിക്കുന്നത്. പ്രധാന വില്ലനായി അഭിനയിക്കുന്ന ബോബി ഡിയോളിന് 5 കോടി മുതല്‍ 10 കോടി വരെയും പ്രകാശ് രാജിന് 5 കോടി രൂപയും പ്രതിഫലമായി ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്ത പ്രിയാമണിക്ക് 3 കോടി രൂപയും ഗൗതം വാസുദേവ് മേനോന് 3 കോടിയും നരേന്‍ 2.5 കോടിയും ലഭിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, ചിത്രത്തില്‍ വിജയ്ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തിയ മലയാളി താരം മമിത ബൈജുവിന് 60 ലക്ഷം മുതല്‍ 2 കോടി രൂപ വരെ ആണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിലെ ഏറ്റവും കയ്യടി നേടിയ രംഗങ്ങള്‍ വിജയ്-മമിത കോമ്പോയില്‍ നിന്നുള്ളതാണെന്നതും ശ്രദ്ധേയമാണ്.
എച്ച് വിനോദ് ആണ് സിനിമയുടെ സംവിധാനം. വിനോദിന് 25 കോടിയും സംഗീത സംവിധായകന്‍ അനിരുദ്ധിന് 13 കോടിയും ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ആദ്യ ദിവസം ജന നായകന്‍ നേടിയത് 78.27 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നും നേടിയത് 41 കോടിയാണെന്നും അതില്‍ തമിഴ് പതിപ്പ് നേടിയത് 36.50 കോടിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓപ്പണിങ് ഡെ കളക്ഷനില്‍ ലിയോ, ബീസ്റ്റ്, ഗോട്ട് എന്നീ വിജയ് ചിത്രങ്ങള്‍ക്ക് പിന്നിലാണ് ജന നായകന്റെ സ്ഥാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates