'മൺവീട് പ്രതീക്ഷിച്ചു വന്ന എനിക്ക് നിങ്ങൾ ഒരു കൊട്ടാരം തന്നെ തന്നു, നിങ്ങൾക്ക് വേണ്ടി ഞാൻ സിനിമ തന്നെ ഉപേക്ഷിക്കുന്നു'; വികാരാധീനനായി വിജയ്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി, ഞാൻ സിനിമ തന്നെ ഉപേക്ഷിക്കുന്നു.
Vijay
Vijayഎക്സ്
Updated on
1 min read

തമിഴകത്ത് മാത്രമല്ല, കേരളത്തിലും ഒരുപോലെ ആരാധകരുള്ള നടനാണ് വിജയ്. അതുകൊണ്ട് തന്നെ ഒരു വിജയ് സിനിമ റിലീസിനെത്തുന്നു എന്ന് പറയുമ്പോൾ കേരളത്തിലും ആരാധകർ ആവേശത്തോടെ കാത്തിരിക്കും. വിജയ് സിനിമയിൽ നിന്ന് വിടവാങ്ങുന്നു എന്ന് കേട്ടപ്പോൾ‌ വേദനയോടെയാണ് ആരാധകർ ഏറ്റെടുത്തത്.

ഇപ്പോഴിതാ ജന നായകന്റെ ഓഡിയോ ലോഞ്ചിൽ താൻ സിനിമയിൽ നിന്ന് പിന്മാറുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ്. "ഒരു ചെറിയ മൺ വീട് പണിയണമെന്ന പ്രതീക്ഷയോടെയാണ് ഞാൻ സിനിമയിലേക്ക് കടന്നുവന്നത്. പക്ഷേ നിങ്ങളെല്ലാവരും കൂടി ചേർന്ന് എനിക്കൊരു കൊട്ടാരം തന്നെ പണിതു.

ഒരു കോട്ട തന്നെ പണിയാൻ ആരാധകർ എന്നെ സഹായിച്ചു. അതുകൊണ്ടാണ് ഞാൻ അവർക്കുവേണ്ടി നിലകൊള്ളാൻ തീരുമാനിച്ചത്. എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി, ഞാൻ സിനിമ തന്നെ ഉപേക്ഷിക്കുന്നു. എനിക്ക് ഒരു കാര്യം വളരെ പ്രധാനമാണ്. എനിക്ക് വേണ്ടി ആളുകൾ തിയറ്ററുകളിൽ വന്ന് നിൽക്കും.

ആ ഒരൊറ്റ കാരണം കൊണ്ട്, അടുത്ത 30–33 വർഷത്തേക്ക് അവർക്കു വേണ്ടി നിലകൊള്ളാൻ ഞാൻ തയ്യാറാണ്. ഈ വിജയ് ആരാധകർക്ക് വേണ്ടി, ഞാൻ സിനിമയിൽ നിന്ന് പിന്മാറുകയാണ്. ആദ്യ ദിവസം മുതൽ തന്നെ ഒരുപാട് വിമർശനങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്, പഴയ അതേ കഥകളൊക്കെ തന്നെ.

Vijay
മാധ്യമ ഭാവനയ്ക്ക് മുന്‍പില്‍ തോറ്റുപോകുന്നു; നുണ പ്രചരിപ്പിക്കാനുള്ള ആവേശം സത്യം മനസ്സിലാക്കാനും കാണിക്കണം: അന്ന ചാക്കോ

പക്ഷേ എന്റെ ആരാധകർ തുടക്കം മുതൽ തന്നെ എന്റെ കൂടെ നിന്നു, 33 വർഷമായി എന്നെ നിരന്തരം പിന്തുണച്ചു. അതുകൊണ്ടാണ്, എനിക്കു വേണ്ടി നിലകൊണ്ട ആരാധകർക്ക് വേണ്ടി, ഞാൻ അവർക്കു വേണ്ടി നിലകൊള്ളും. ഈ വിജയ് നിങ്ങൾക്ക് വേണ്ടി നിന്ന് നിങ്ങളോട് നന്ദി അറിയിക്കും".- വിജയ് പറഞ്ഞു.

Vijay
'കെമിസ്ട്രി എപ്പോഴും നായകനും നായികയും തമ്മിലാണ്, പക്ഷേ എനിക്ക്...'; ആ നടന് നന്ദി പറഞ്ഞ് വിജയ്

വിജയ്‌യുടെ ഈ വാക്കുകൾ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. അതേസമയം വിജയ്‌യുടെ കരിയറിലെ തന്നെ അവസാന ചിത്രമായ ജന നായകന് വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോൾ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ. പൊങ്കൽ റിലീസായി ജനുവരി 9 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Summary

Cinema News: Actor Vijay reveals why he is stepping away from cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com