'എനിക്ക് രജനി സാറിനെ ഇഷ്ടമാണ്'; 'ജയിലർ 2' വിലെ അതിഥി വേഷം ചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം പറഞ്ഞ് വിജയ് സേതുപതി

അത്തരം വേഷങ്ങൾ ചെയ്യാൻ എനിക്ക് താല്പര്യമില്ല.
Vijay Sethupathi
Vijay Sethupathiവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

രജനികാന്ത് ചിത്രം ജയിലറിന്റെ താരനിരയെ സംബന്ധിച്ചുള്ള വിവരങ്ങൾ ഓരോ ദിവസം പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന താരങ്ങളും സർപ്രൈസ് താരങ്ങളുമൊക്കെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ താനും ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ വിജയ് സേതുപതി. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി ഇക്കാര്യം തുറന്നു പറഞ്ഞത്.

വിജയ് സേതുപതിയുടെ ഈ വാക്കുകൾ തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. രജനികാന്ത് സാറിനെ തനിക്ക് ഇഷ്ടമായതു കൊണ്ടും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും അദ്ദേഹം ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രത്യേകതയും ഒപ്പം ആകർഷണീയവുമായ തിരക്കഥയാണെങ്കിൽ മാത്രമേ പ്രതിനായക വേഷങ്ങൾ ചെയ്യൂവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നെ സമീപിക്കുന്ന സംവിധായകരിൽ കൂടുതൽ പേരും വില്ലനെ ഉപയോ​ഗിച്ച് നായകനെ ഉയർത്തിക്കാട്ടാൻ രൂപകല്പന ചെയ്ത സാധാരണ പ്രതിനായക വേഷങ്ങളെക്കുറിച്ചാണ് പറയാറുള്ളത്.

Vijay Sethupathi
എന്തൊരു എനർജിയാ! ‘പോക്കിരി പൊങ്കലി'ന് കിടിലൻ ചുവടുവച്ച് മാളവിക; വിഡിയോ വൈറൽ

അത്തരം വേഷങ്ങൾ ചെയ്യാൻ എനിക്ക് താല്പര്യമില്ല. വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, എസ് ജെ സൂര്യ, രമ്യ കൃഷ്ണൻ, യോഗി ബാബു എന്നിവർ ഉൾപ്പെടെ വലിയ താരനിരയായിരിക്കും ജയിലർ 2 ൽ ഉണ്ടാവുക. മോഹൻലാൽ, ശിവ രാജ്കുമാർ, വിനായകൻ തുടങ്ങിയ നടന്മാരുടെ അതിഥി വേഷങ്ങളും ചിത്രത്തിലുണ്ടാകും.

Vijay Sethupathi
മലേഷ്യയിൽ സുഹൃത്തിന്റെ ആഢംബര വസതി, ​ഗൃഹപ്രവേശ ചടങ്ങിനെത്തി വിജയ്; വിഡിയോ വൈറൽ

2023 ൽ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തിയത്. ഈ വർഷം ജൂൺ 12 നാണ് ജയിലർ 2 റിലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

Summary

Cinema News: Vijay Sethupathi confirms cameo in Jailer 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com