'ജന നായകൻ' 250 കോടിയിലേക്ക്; കേരളത്തിൽ നിന്ന് മാത്രം നേടിയത് 14 കോടി

പ്രവർത്തി ദിനമായിട്ടും ആദ്യ തിങ്കളാഴ്ചയും ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ലഭിച്ചത്.
Jana Nayagan
Jana Nayaganഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

തമിഴ്‌നാട് മുഖ്യമന്ത്രി ആയ ശേഷം റിലീസായ വിജയ്‌യുടെ ചിത്രം ജന നായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 250 കൊടിയില്പരം രൂപയിലേക്കു കുതിക്കുമ്പോൾ കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് പതിനാലു കോടിയില്പരം രൂപയുടെ ഗ്രോസ് കളക്ഷൻ ആണ്.

പ്രവർത്തി ദിനമായിട്ടും ആദ്യ തിങ്കളാഴ്ചയും ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ലഭിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട താരം വിജയ്‌യെ അവസാനമായി സ്‌ക്രീനിൽ കാണാൻ പ്രായഭേദമന്യേ ഓരോ ആരാധകനും പ്രേക്ഷകനും തിയേറ്ററുകളിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ച് കരഘോഷത്തോടെ ആസ്വദിക്കുകയാണ് ജന നായകൻ.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇത്രയധികം പ്രതിസന്ധികളിലൂടെ കണ്ടാണ് പോയി തിയേറ്ററിൽ റിലീസായി ബ്ലോക്ക്ബസ്റ്റർ ആകുന്ന ആദ്യ ചിത്രം കൂടിയാണ് ജനനായകൻ. ഇന്ത്യയിൽ ഇതുവരെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ കൂടി 5.8 മില്യൺ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിട്ടുപോയത്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജന നായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജ ഹെഡ്ഗെ,മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.

ജന നായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.

Jana Nayagan
'അജു പറയുന്നത് കാര്യമായി എടുക്കാനിരുന്നാൽ ഞാൻ കുത്തുപാള എടുക്കും; അഭിനയം നിർത്തിക്കഴിഞ്ഞാൽ 'സിഎം' ആകാതെ എനിക്ക് വേറെ വഴിയില്ല'
Jana Nayagan
'ബിഗ് സ്കെയിൽ സിനിമയായി തോന്നുമെങ്കിലും, അങ്ങനെയല്ല; റോളർ- കോസ്റ്റർ റൈഡ് പോലെയാണ് 'ടോക്സിക്'
Jana Nayagan
'വീണ്ടും ഇക്കാൻ്റെ ഫോൺ അടിച്ചു മാറ്റിയല്ലേ കൊച്ചു കള്ളാ!'; മമ്മൂട്ടിയുടെ സർപ്രൈസ് പോസ്റ്റിന് പിന്നാലെ ദുൽഖറിനോട് ആരാധകർ
Summary

Vijay starrer Jana Nayagan box office collection update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com