Jana Nayagan: തലൈവരെ കടത്തിവെട്ടി ദളപതി വിജയ്; 'ജന നായകൻ' ഒടിടി അവകാശം വിറ്റു പോയത് 121 കോടിക്ക്?

ഇപ്പോഴിതാ ജന നായകന്റെ ഒടിടി റിലീസിനെ ചുറ്റിപ്പറ്റിയുള്ള അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്.
Jana Nayagan
കൂലി, ജന നായകൻഎക്സ്
Updated on
1 min read

തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും വലിയ ഫാൻ ബേസാണ് നടൻ വിജയ്ക്കുള്ളത്. താരപ​ദവി ഒന്ന് കൊണ്ട് മാത്രം ബോക്സ് ഓഫീസിൽ സിനിമകൾ ഹിറ്റാക്കാൻ കഴിവുള്ള ഒരേയൊരു തമിഴ് നടൻ‌ കൂടിയാണ് അദ്ദേഹം. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി വിജയ് ഇറങ്ങുന്നു എന്ന വാര്‍ത്ത കഴിഞ്ഞ വർഷം സിനിമാ ലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.

കമ്മിറ്റ് ചെയ്ത രണ്ട് സിനിമകള്‍ക്ക് ശേഷം പൂര്‍ണമായും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം മത്സരിക്കുമെന്നും വിജയ് അറിയിച്ചു. അതിനിടെ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജന നായകന്‍ വിജയ്‌യുടെ ഫെയര്‍വെല്‍ ചിത്രമാകുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ജന നായകന്റെ ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. ഇപ്പോഴിതാ ജന നായകന്റെ ഒടിടി റിലീസിനെ ചുറ്റിപ്പറ്റിയുള്ള അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്.

അടുത്ത വർഷം ജനുവരി 9 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വിഡിയോ ആണ് ചിത്രത്തിന്റെ ഒടിടി വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത വർഷം മാർച്ചോടെ ചിത്രം ഒടിടിയിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അതേസമയം രജനികാന്ത് ചിത്രം കൂലിയേക്കാൾ കൂടുതൽ തുകയ്ക്കാണ് ഒടിടിയിൽ ജന നായകൻ വിറ്റു പോയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

110- 120 കോടിയ്ക്കാണ് കൂലിയൂടെ ഒടിടി അവകാശം ആമസോൺ സ്വന്തമാക്കിയതെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. 121 കോടിയ്ക്കാണ് ജന നായകന്റെ വിതരാണാവകാശം ആമസോൺ നേടിയതെന്നും വിവരമുണ്ട്. ഇത് സംബന്ധിച്ചുള്ള അണിയറപ്രവർത്തകരുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, ഗൗതം വാസുദേവ് ​​മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയ മണി, മമിത ബൈജു, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണമടക്കം പുരോ​ഗമിക്കുകയാണ്. രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തിയറ്ററിലെത്തിയ വിജയ് ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം കഴിഞ്ഞവര്‍ഷം തമിഴ്‌നാട്ടിലെ ഇയര്‍ ടോപ്പറായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com