ലിയോ പോസ്റ്റർ
ലിയോ പോസ്റ്റർ

റിലീസ് ചെയ്തിട്ട് മണിക്കൂറുകള്‍, ലിയോയുടെ എച്ച്ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍

ചിത്രം തിയറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്
Published on

ളപതി വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോ ഇന്നാണ് തിയറ്ററില്‍ എത്തിയത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. എന്നാല്‍ ചിത്രം തിയറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. 

എച്ച് ഡി ക്വാളിറ്റിയുള്ള പ്രിന്റാണ് വ്യാജ സൈറ്റുകളില്‍ എത്തിയത്. കൂടാതെ ചില ആളുകള്‍ തിയറ്ററില്‍ നിന്ന് ചിത്രം ലൈവ് സ്ട്രീമിങ് നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ആദ്യ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. തിയറ്ററിനുള്ളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. ഇതിനെതിരെ നിര്‍മാതാക്കള്‍ നടപടിയെടുത്തിരുന്നു. 

മാസ്റ്ററിനു ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ലിയോ ദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിച്ചത്. ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെട്ടതാണോ എന്ന ചര്‍ച്ചകളെല്ലാം നടന്നിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com