'ലെറ്റ് മി ടെല്‍ യു എ കുട്ടി സ്‌റ്റോറി'; കന്നി പ്രസംഗത്തിലും കഥ പറഞ്ഞ് വിജയ്; സഭയില്‍ കൂട്ടിച്ചിരി, വിഡിയോ

ചിരിച്ചു കൊണ്ടാണ് സഭ വിജയ്‌യുടെ കുട്ടി സ്‌റ്റോറി കേട്ടത്
Vijay
Vijay
Updated on
1 min read

തന്റെ സിനിമകളുടെ ലോഞ്ചിലും ഫാന്‍ മീറ്റിലുമെല്ലാം വിജയ് പങ്കുവെക്കാറുള്ള കുട്ടി സ്റ്റോറി ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. രസകരമായ രീതിയിലുള്ള വിജയ്‌യുടെ അവതരണം എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മുഖ്യമന്ത്രിയായി നിയമസഭയിലെത്തിയപ്പോഴും കുട്ടി സ്‌റ്റോറി പറയുകയാണ് വിജയ്.

Vijay
മഞ്ജു വാര്യർ മലയാളത്തിലേക്ക് മടങ്ങി വരുന്നു; 'വാഴ'യ്ക്ക് ശേഷം 'ഹാപ്പിലൂപ്പു'മായി ആനന്ദ്

തമിഴ്‌നാട് നിയമസഭയിലെ കന്നി പ്രസംഗത്തിലും കുട്ടി സ്‌റ്റോറി പങ്കുവച്ച് കയ്യടി നേടുകയാണ് വിജയ്. പാര്‍ലമെന്റിലെ സ്പീക്കര്‍ പദവിയ്ക്ക് പിന്നിലെ ചരിത്രമാണ് വിജയ് കുട്ടി സ്‌റ്റോറിയായി അവതരിപ്പിച്ചത്. ചിരിച്ചു കൊണ്ടാണ് സഭ വിജയ്‌യുടെ കുട്ടി സ്‌റ്റോറി കേട്ടത്. ആ വാക്കുകളിലേക്ക്:

Vijay
ആ മാജിക് കാണാൻ റെഡിയായിക്കോ! 'ആശകൾ ആയിരം' ഒടിടിയിൽ ഉടനെത്തും; സ്ട്രീമിങ് തീയതി പുറത്ത്

''ബഹുമാനപ്പെട്ട സ്പീക്കര്‍, താങ്കള്‍ എതിരാളികള്‍ ഇല്ലാതെയാണ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. താങ്കളെ ഈ ആസനത്തിലേക്ക് സഭാ നേതാവും പ്രതിപക്ഷ നേതാവും കൈ പിടിച്ച് ആനയിച്ചിരുത്തുകയായിരുന്നു. ഈ സമ്പ്രദായം എങ്ങനെയാണ് തുടങ്ങിയതെന്ന് പറഞ്ഞാല്‍ രസകരമായ ചരിത്രമാണ്. ഇംഗ്ലണ്ട് പാര്‍ലമെന്റിലെ നടപടികള്‍ക്ക് സമാനമാണ് നമ്മുടെ പാര്‍ലമെന്റ് നടപടികളും.

രാജഭരണ കാലത്തും അവിടെ പാര്‍ലമെന്റ് നിലവിലുണ്ടായിരുന്നു. അക്കാലത്ത് എല്ലാ അധികാരങ്ങളുമുള്ള രാജാവും പാര്‍ലമെന്റുമുണ്ടായിരുന്നു. രാജാവ് ഒരു കാര്യം ചെയ്യാന്‍ ആഗ്രഹിച്ചാല്‍ പാര്‍ലമെന്റ് അത് നിരസിക്കും. രാജാവിന്റെ താല്‍പര്യം പാര്‍ലമെന്റ് തള്ളിക്കളഞ്ഞു എന്ന വാര്‍ത്ത രാജാവിനെ അറിയിക്കേണ്ടത് പാര്‍ലമെന്റ് തലവനായ സ്പീക്കര്‍ ആണ്. അതിന് ധൈര്യം വേണം.

ചില കാര്യങ്ങള്‍ ചെയ്യാന്‍ പാര്‍ലമെന്റിന്റെ അനുമതി വേണമെങ്കിലും ആ രാജ്യത്തെ ഏത് പൗരനും മരണ ശിക്ഷ വിധിക്കാനുള്ള അധികാരം രാജാവിനുണ്ട്. താന്‍ ആഗ്രഹിച്ചത് പാര്‍ലമെന്റ് നിരസിച്ചുവെന്ന് അറിയിക്കുന്ന സ്പീക്കര്‍ക്ക് മരണശിക്ഷ വിധിക്കും. തല വെട്ടി കളയാന്‍ ഉത്തരവിടും. ഇത് പലവട്ടം നടന്നിട്ടുള്ളതിനാല്‍ സ്പിക്കര്‍ ആകാന്‍ ആരും തയ്യാറാകില്ല.

പുതുതായി പാര്‍ലമെന്റ് കൂടുമ്പോള്‍ സ്പീക്കറായി ഒരാളെ പ്രഖ്യാപിച്ചാല്‍ ഉടന്‍ ഇദ്ദേഹം ജീവനും കൊണ്ട് ഓടുമായിരുന്നു. അപ്പോള്‍ സഭാ നേതാവും പ്രതിപക്ഷ നേതാവും ചേര്‍ന്ന് അദ്ദേഹത്തിന്റെ കൈ പിടിച്ച് കൊണ്ടു വന്നത് ഇരിപ്പിടിത്തില്‍ ഇരുത്തുമായിരുന്നു. ഇതാണ് ഈ കാലത്ത് നിലനിന്നിരുന്ന രീതി. ജനാധിപത്യം വന്നിട്ടും ആ രീതി തുടരുന്നു. ഉറപ്പായും തമിഴക വെട്രി കഴകത്തിലെ എല്ലാ അംഗങ്ങളും നിങ്ങള്‍ക്ക് സഹായഹസ്തമായി ഉണ്ടാകുമെന്ന് ഈ അവസരത്തില്‍ ഉറപ്പു നല്‍കുന്നു. സഭയുടെ മാന്യതയും അന്തസും സഭാംഗങ്ങളുടെ അഭിമാനവും കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം നിങ്ങളില്‍ നിക്ഷിപ്തമാണ്.

Summary

Vijay tells a kutty story in tamil nadu assembly. Sabha and social media are is splits.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com