'ദളപതിയുടെ ഫാൻബോയ് മൊമന്റ്'; ഡെൻസെൽ വാഷിങ്ടണ്ണിനെ കണ്ട്  വിജയ്‌യുടെ ആവേശം, ചിത്രവുമായി വെങ്കട് പ്രഭു

ബി​ഗ് സ്ക്രീനിൽ ഡെൻസെൽ വാഷിങ്ടണ്ണിനെ കാണുമ്പോൾ എഴുന്നേറ്റ് നിന്ന് ആർപ്പു വിളിക്കുന്ന വിജയ്‌ ആണ് ചിത്രത്തിൽ
വിജയ്, ഡെൻസെൽ വാഷിങ്ടണ്ണിനെ കണ്ട് ആവേശം കൊള്ളുന്ന വിജയ്/ ട്വിറ്റർ
വിജയ്, ഡെൻസെൽ വാഷിങ്ടണ്ണിനെ കണ്ട് ആവേശം കൊള്ളുന്ന വിജയ്/ ട്വിറ്റർ
Updated on: 
1 min read

തെന്നിന്ത്യയിൽ തന്നെ ഏറ്റവും ആരാധകരുള്ള താരമാണ് വിജയ്. പ്രിയതാരത്തിന്റെ ഓരോ സിനിമകളും ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ദളപതിയെ സ്ക്രീനിൽ കണ്ട് ആർപ്പു വിളിച്ചും വിസലടിച്ചും ആഘോഷിക്കുന്ന ആരാധകരുടെ വിഡിയോകൾ സോഷ്യൽ മീഡിയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് ദളപതി വിജയ്‌യുടെ ഫാൻ മൊമന്റാണ്. 

ഹോളിവുഡ് ആക്ഷൻ താരം ഡെൻസെൽ വാഷിങ്ടണ്ണിനെ സ്ക്രീനിൽ ആവേശത്തോടെ കാണുന്ന വിജയ്‌യുടെ ചിത്രമാണ് പുറത്തുവന്നത്. സംവിധായകൻ വെങ്കട് പ്രഭുവാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ബി​ഗ് സ്ക്രീനിൽ ഡെൻസെൽ വാഷിങ്ടണ്ണിനെ കാണുമ്പോൾ എഴുന്നേറ്റ് നിന്ന് ആർപ്പു വിളിക്കുന്ന വിജയ്‌ ആണ് ചിത്രത്തിൽ. 

ജീവിതത്തില്‍ ആദ്യം ദളപതി വിജയ് അണ്ണന്റെ ഫാന്‍ ബോയ് മൊമന്റ് പകര്‍ത്തിയപ്പോള്‍.- വെങ്കട് പ്രഭു കുറിച്ചു. ഡെൻസെൽ വാഷിങ്ടൺ നായകനായി എത്തിയ ഇക്വലൈസർ മൂന്നാം ഭാഗമാണ് വിജയ് തിയറ്ററിലെത്തി കണ്ടത്. 

ദളപതി 68 എന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് വിജയ് ഉള്ളത്. വിര്‍ച്വൽ പ്രൊഡക്ഷൻ നോക്കിക്കൊണുന്ന വിജയ്‌യുടെ ചിത്രങ്ങൾ നേരത്തെ വെങ്കട് പ്രഭു പങ്കുവച്ചിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ആണ് വിജയ്‌യുടെ പുതിയ ചിത്രം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com