'എവി‍ടെ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നത്, എമ്പുരാന് പ്രമോ ഇല്ല': വ്യക്തമാക്കി പൃഥ്വിരാജ്

പൃഥ്വിരാജിന്റെ വിശദീകരണം ആരാധകര് ആവേശത്തിലാക്കിയിരിക്കുകയാണ്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

ലയാളി സിനിമ പ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജും മോഹൻലാലും ഒന്നിക്കുന്ന എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായി എത്തുന്ന ചിത്രത്തേക്കുറിച്ച് ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രമോ വരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നത്. ഇപ്പോൾ അതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. എമ്പുരാന് പ്രമോ ഷൂട്ട് ഇല്ല എന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. 

‘എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ല. എമ്പുരാന് ഒരു ‘പ്രമോ’യോ ‘പ്രമോ ഷൂട്ടോ’ ഉണ്ടാവില്ല. ഈ മാസം തന്നെ എപ്പോഴെങ്കിലും ഷൂട്ടിങ് തീയതിയും പ്രോജക്ടിന്റെ മറ്റ് വിശദാംശങ്ങളും പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ്.- പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു. എന്തായാലും പൃഥ്വിരാജിന്റെ വിശദീകരണം ആരാധകര് ആവേശത്തിലാക്കിയിരിക്കുകയാണ്. എമ്പുരാൻ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് എന്നാണ് കമന്റുകൾ

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. നിലവിൽ കാലിന് പരുക്കേറ്റ് വിശ്രമത്തിലാണ് പൃഥ്വിരാജ്. ഈ വർഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. ആശിർവാദ് സിനിമാസാണ് എമ്പുരാൻ നിർമിക്കുന്നത്. ചിത്രത്തിന്‍റെ സഹനിര്‍മാതാക്കളായി കെജിഎഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് കൂടിയെത്തുന്നതോടെ ആരാധകരുടെ പ്രതീക്ഷയും ഏറുകയാണ്. മുരളി ഗോപിയാണു കഥയും തിരക്കഥ ഒരുക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com