

തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ ഏടിന് തുടക്കമിട്ട് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തുമെല്ലാം വലിയ ചര്‍ച്ചയായിട്ടുണ്ട്.
അതേസമയം സത്യപ്രതിജ്ഞയ്ക്ക് വിജയ്യുടെ ഭാര്യയും മക്കളും വന്നിരുന്നില്ല. കുടുംബത്തിന്റെ അസാന്നിധ്യവും തൃഷയുടെ സാന്നിധ്യവും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. വിജയ്-സംഗീത ദാമ്പത്യം തകരാന്‍ കാരണം തൃഷയുമായുള്ള അടുപ്പമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടി സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.
ഇതിനിടെ മറ്റൊരു റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുകയാണ്. വിജയ് യുടേയും സംഗീതയുടേയും മകന്‍ ജെയ്‌സണ്‍ സഞ്ജ് തന്റെ പേരില്‍ നിന്നും വിജയ് യുടെ ഇനീഷ്യല്‍ ആയ വി ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെയ്‌സണ്‍ സഞ്ജയ് വി എന്നതിന് പകരം ജെയ്‌സണ്‍ സഞ്ജയ് എസ് എന്നാണ് താരപുത്രന്‍ ഇപ്പോള്‍ സൈന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എസ് എന്നത് സംഗീതയുടെ പേരിന്റെ ആദ്യ അക്ഷരമാണ്.
നേരത്തെ വിജയ്‌യ്‌ക്കെതിരെ സംഗീത വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതിന് പിന്നാലെ മകന്‍ താരത്തെ സോഷ്യല്‍ മീഡിയിയല്‍ അണ്‍ഫോളോ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അച്ഛന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ പോലും വരാതെ തങ്ങള്‍ അമ്മയ്‌ക്കൊപ്പമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് മക്കളെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates