'ഡെഡ് ബോഡി വച്ച് ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്, 'മോഹിനിയാട്ട'ത്തിന്റെ തീമിൽ പുതുമയൊന്നും തോന്നിയില്ല'; വിജി തമ്പി

മിക്കവാറും എല്ലാ സിനിമകളും ഞാൻ കാണാറുമുണ്ട്
Mohiniyattam, Viji Thampi
Mohiniyattam, Viji Thampiവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

'മോഹിനിയാട്ടം' സിനിമയുടെ പ്രമേയത്തിൽ തനിക്ക് വലിയ പുതുമയൊന്നും തോന്നിയില്ലെന്ന് സംവിധായകൻ വിജി തമ്പി. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ മിക്കവാറും എല്ലാ സിനിമകളും കാണാറുണ്ടെന്നും, തിയറ്ററിനെക്കാൾ കൂടുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് സിനിമകൾ കാണുന്നതെന്നും വിജി തമ്പി പറഞ്ഞു.

"ഞാൻ എല്ലാ സിനിമകളും കാണും. ഒടിടി വരുമ്പോഴാണ് കൂടുതൽ കാണുക. തിയറ്ററിൽ പോയി സിനിമ കാണുന്നത് കുറവാണ്. മിക്കവാറും എല്ലാ സിനിമകളും കാണാറുണ്ട്. ഈ അടുത്ത് കണ്ടതിൽ 'പ്രകമ്പനം' എന്ന സിനിമ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട സിനിമയാണ്.

അത് വളരെ ചെറിയ തീമാണ്, പക്ഷേ അവർ നന്നായിട്ട് വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്. 'മോഹിനിയാട്ടം' കണ്ടു. അത് 'ഭരതനാട്യ'ത്തിന് സെക്കൻഡ് വേർഷൻ ആണ്. പക്ഷേ തീമിൽ വലിയ പുതുമയൊന്നും തോന്നിയില്ല. കാരണം ഡെഡ് ബോഡിയെ വെച്ചിട്ട് ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്.

Mohiniyattam, Viji Thampi
'സന്തോഷ് ട്രോഫി'യ്ക്ക് പുതിയ മുഖം; നായകവേഷത്തില്‍ ജോമോൻ ജ്യോതിർ

പക്ഷേ അത് നന്നായിട്ട് വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ 'രേഖാചിത്രം' നല്ല സിനിമയാണ്. എന്തിന് പറയുന്നു, 'ആട് 3' പോലും നല്ല സ്ക്രിപ്റ്റിങ്ങാണ്. അങ്ങനെ ഒരുപാട് സിനിമകൾ നല്ലതാണ്. മിക്കവാറും എല്ലാ സിനിമകളും ഞാൻ കാണാറുമുണ്ട്".- വിജി തമ്പി പറഞ്ഞു.

Mohiniyattam, Viji Thampi
'വളരെ കഠിനാധ്വാനിയായ ഒരു പയ്യനാണ് ജേസൺ; ക്ഷമയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ കഴിയും'

സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണവും വിജി തമ്പി തുറന്നു പറഞ്ഞു. സിനിമ ചെയ്യാൻ കഴിയാത്തതുകൊണ്ടല്ല താൻ മാറിനിൽക്കുന്നതെന്നും, സിനിമാ മേഖലയിലെ ചില മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തതാണ് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary

Viji Thampi talks about Mohiniyattam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Drishyam 3, Mohiniyattam, Blast
Dileesh Pothan, Fahadh Faasil
Tiny Tom, Priyanka
Sreekumaran Thampi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com