'വിക്രം സൂപ്പർ', കമൽഹാസനെ വിളിച്ച് അഭിനന്ദിച്ച് രജനീകാന്ത്

സിനിമ കണ്ട് ഇഷ്ടപ്പെട്ടതായി നേരിട്ട് വിളിച്ചാണ് കമൽഹാസനെ അറിയിച്ചത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ
Updated on: 
1 min read

ഉലകനായകൻ കമൽഹാസന്റെ വിക്രം സിനിമയാണ് ഇപ്പോൾ സിനിമാലോകം ഭരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ മൾട്ടിസ്റ്റാർ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. ഇപ്പോൾ വിക്രം സിനിമ കണ്ട് കമൽഹാസനെ വിളിച്ച് പ്രശംസ അറിയിച്ചിരിക്കുകയാണ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. 

വിക്രം സൂപ്പറാണെന്നാണ് രജനാകാന്തിന്റെ അഭിപ്രായം. സിനിമ കണ്ട് ഇഷ്ടപ്പെട്ടതായി നേരിട്ട് വിളിച്ചാണ് കമൽഹാസനെ അറിയിച്ചത്. കൂടാതെ ലോകേഷ് കനകരാജിനേയും വിളിച്ച് പ്രശംസിച്ചു. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് വിവരം ട്വീറ്റ് ചെയ്തത്. വിക്രം സിനിമയുടെ റിലീസിന് മുന്നോടിയായി കമൽഹാസൻ രജനീകാന്തിനെ സന്ദർശിച്ചിരുന്നു. രജനിയുടെ ചെന്നൈയിലെ വീട്ടിലായിരുന്നു സന്ദർശനം. 

ബോക്സ് ഓഫിസ് കീഴടക്കുകയാണ് വിക്രം. ആദ്യ ദിനം ചിത്രം നേടിയത് 34 കോടി രൂപയാണ് നേടിയത്.കേരളത്തില്‍ നിന്നും മാത്രം ചിത്രം 5 കോടിയിലേറെയാണ് നേടിയത്. കേരളം തമിഴ്നാട് കൂടാതെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിൽ സൂപ്പർതാരം സൂര്യയും പ്രധാന വേൽത്തിലെത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER