'യുവതീ യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ'; ബ്രിട്ടാസിനെതിരെ വിനായകൻ

സമരം ഹൈജാക്ക് ചെയ്യാൻ ജോൺ ബ്രിട്ടാസ് ശ്രമിക്കുന്നുവെന്നാണ് വിനായകന്റെ ആരോപണം.
Vinayakan, John Brittas
Vinayakan, John Brittasഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

രാജ്യസഭ എംപി ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വിനായകന്റെ അധിക്ഷേപ പരാമർശം. ഡൽഹിയിൽ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തിലെ ജോൺ ബ്രിട്ടാസിന്റെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സമരം ഹൈജാക്ക് ചെയ്യാൻ ജോൺ ബ്രിട്ടാസ് ശ്രമിക്കുന്നുവെന്നാണ് വിനായകന്റെ ആരോപണം. അങ്ങേയറ്റം അധിക്ഷേപം നിറഞ്ഞ പരാമർശത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. 'യുവതീയുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ', എന്നും കുറിപ്പിലുണ്ട്. കുറിപ്പിൽ ജോൺ ബ്രിട്ടാസിന്റെ പേര് പരാമർശിക്കുന്നില്ല.

പകരം കുറിപ്പിനൊപ്പം ജോൺ ബ്രിട്ടാസിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ ജോൺ ബ്രിട്ടാസ് സജീവമായി പങ്കെടുത്തിരുന്നു. സമരത്തിന് പിന്നാലെ എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ ഡൽഹിയിൽ സിപിഎം ആസ്ഥാനത്ത് എത്തി പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു.

Vinayakan
വിനായകന്റെ പോസ്റ്റ്സ്ക്രീൻഷോട്ട്

ഇതിനെതിരെ ജോൺ ബ്രിട്ടാസ് എംപിയും പൊലീസുമായി തർക്കമുണ്ടായി. വിഷയം എംപി രാജ്യസഭയിൽ അവതരിപ്പിച്ചു. പിന്നാലെയാണ് വിനായകന്റെ അധിക്ഷേപ പരാമർശം.

Vinayakan, John Brittas
'പ്രേത പടങ്ങൾ കാണുന്നത് ഞാൻ നിർത്തി, ഇതൊക്കെ നമ്മൾ ഒറ്റയ്ക്ക് അനുഭവിക്കണ്ടേ; 'ഡീയസ് ഈറെ' ഇതുവരെ കണ്ടിട്ടില്ല'
Vinayakan, John Brittas
'പുതിയ തലമുറ ചോദ്യം ചെയ്യും, തെളിവുകൾ ആവശ്യപ്പെടും; കൈക്കൂലിക്ക് പല മാനങ്ങൾ, പണം മാത്രമല്ല'
Vinayakan, John Brittas
സുരേഷ് ഗോപിയുടെ കത്ത് ലക്ഷ്യം കണ്ടു; പൈറസിയില്‍ വിട്ടുവീഴ്ചയ്ക്കില്ല; 4,996 ടെലിഗ്രാം ചാനലുകള്‍ പൂട്ടി
Summary

Vinayakan against John Brittas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com