Kerala Election 2026: 'എൽഡിഎഫ് ഇല്ലാതെ ഒരു പണിയും നടക്കൂല്ല; അല്ലെങ്കിൽ ഈ നാട് പല ആളുകളും ചേർന്ന് കത്തിച്ചു കളയും'

എൽഡിഎഫ് ഇല്ലാതെ ഈ ലോകം ഉണ്ടാവൂല്ല.
Vinayakan
Vinayakanവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കൊച്ചി: ​എറണാകുളം ഗാന്ധിന​ഗർ മാതാന​ഗർ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി നടൻ വിനായകൻ. എൽഡിഎഫ് ഇല്ലാതെ ഈ ലോകം ഉണ്ടാവുകയില്ലെന്നും നാട് നശിച്ചു പോകുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മനോരമയോട് വിനായകൻ പറഞ്ഞു. 'ദൈവത്തെ ഓർത്ത് എന്നെ നശിപ്പിക്കല്ലേ' എന്ന് പറഞ്ഞു കൊണ്ടാണ് വിനായകൻ തന്റെ പ്രതികരണം അറിയിച്ചത്.

"ഇതാണ് ഏറ്റവും നിർണായകമായ ദിനം. സംസ്ഥാനത്തെ സിറ്റുവേഷൻ ഭയങ്കര പ്രശ്നമാണ്. എൽഡിഎഫ് ഇല്ലാതെ ഒരു പണിയും നടക്കൂല്ല. അല്ലെങ്കിൽ നാട് നശിച്ചു പോകും. എൽഡിഎഫ് ഇല്ലാതെ ഈ ലോകം ഉണ്ടാവൂല്ല. ഈ നാട് ഉണ്ടാവൂല്ല. ഞാൻ ഉറപ്പിച്ച് പറയുന്നു.

എൽഡിഎഫ് ഇല്ലാതെ കേരളത്തിന് പറ്റില്ല. അല്ലെങ്കിൽ ഈ നാട് പല ആൾക്കാരും ചേർന്ന് കത്തിച്ച് കളയും. അത്രയേ പറയാനുള്ളൂ".- വിനായകൻ പറഞ്ഞു. അതേസമയം മലയാളത്തിലെ പല താരങ്ങളും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. അമേരിക്കയിലേക്ക് യാത്ര തിരിക്കും മുൻപാണ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെത്തി മോഹൻലാൽ വോട്ട് ചെയ്തത്.

Vinayakan
Kerala Election 2026: 'ബാപ്പയ്ക്കും ഉമ്മയ്ക്കും വരെ അത്ഭുതമായിരുന്നു, പി ജെ ജോസഫ് വിളിച്ചു ചോദിച്ചു'; എല്ലാവരും നിര്‍ബന്ധമായി വോട്ട് ചെയ്യണമെന്ന് ആസിഫ് അലി

മമ്മൂട്ടിയാകട്ടെ വോട്ട് ചെയ്യാനായി മാത്രം ചെന്നൈയിൽ നിന്നെത്തുകയായിരുന്നു. ഗുരുവായൂർ മണ്ഡലത്തിലെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിലെത്തി സുരേഷ് ​ഗോപി വോട്ട് ചെയ്തു. ആസിഫ് അലി, പൃഥ്വിരാജ്, അജു വർ​ഗീസ്, മമിത ബൈജു, ജ​ഗദീഷ് തുടങ്ങി പല താരങ്ങളും രാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോ​ഗിച്ചു.

Vinayakan
Kerala Election 2026: സുഖസൗകര്യങ്ങളോടു കൂടിയ ജീവിതം വേണോ? തുടര്‍ഭരണം വേണം; ആരും വഴിമാറി കൊടുക്കേണ്ട, പുതിയ ആളുകള്‍ വഴിവെട്ടിക്കോളും'

എല്ലായ്‌പ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന പോലെ നമ്മള്‍ക്ക് കിട്ടിയിട്ടുള്ള പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഒരു സര്‍ക്കാരായിരിക്കണം നമുക്ക് വേണ്ടതെന്നും എല്ലാവരും നിർബന്ധമായി വോട്ട് ചെയ്യണമെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.

Summary

Kerala Election 2026: Vinayakan on Kerala Assembly Election 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com