വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഓണം റിലീസായി തിയറ്ററിൽ എത്തും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ഉൾപ്പടെ പാൻ ഇന്ത്യൻ സിനിമയായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകന്റെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ യുവ താരം സിജു വിത്സന്‍ ആണ് പ്രധാന വേഷത്തിലെത്തുന്നത്.
കയാദു ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്, ഇന്ദ്രന്‍സ്,രാഘവന്‍, അലന്‍സിയര്‍,മുസ്തഫ, സുദേവ് നായര്‍,ജാഫര്‍ ഇടുക്കി,ചാലിപാല, ശരണ്‍,മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍,വര്‍ഷ വിശ്വനാഥ്, നിയ,മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില,റ്റ്വിങ്കിള്‍ ജോബി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. സഹനിർമാതാക്കൾ വി.സി. പ്രവീണ്‍-ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, കലാസംവിധാനം-അജയന്‍ ചാലിശ്ശേരി, എഡിറ്റിങ് വിവേക് ഹര്‍ഷൻ, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യും ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍ സതീഷ്, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates