'നാല് ദിവസം കൊണ്ട് ആലുവ കൂട്ടക്കൊല സിനിമയാക്കി; കേട്ടതും സംഗതി കൊള്ളാമെന്ന് മമ്മൂക്ക'; രക്ഷസരാജാവ് പിറന്നു!

അന്ന് ആലുവ കൊലക്കേസ് വലിയ ന്യൂസ് ആയിരിക്കുന്ന സമയമാണ്
Rakshasarajavu
Rakshasarajavu
Updated on
1 min read

കേരളം ഇന്നും ഞെട്ടലോടെ മാത്രം ഓര്‍ക്കുന്ന സംഭവമാണ് ആലുവ കൂട്ടക്കൊല. ഒരു കുടുംബത്തിലെ ആറ് പേരെ ഒരാള്‍ ഒറ്റയ്ക്ക് കൊന്നുവെന്ന കണ്ടെത്തല്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. ആലുവ കൂട്ടക്കൊലയ്ക്ക് 25 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇന്നും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ബാക്കിവച്ചിട്ടുള്ള കേസാണ് ആലുവ കൂട്ടക്കൊല.

Rakshasarajavu
'അഭിമാനത്തോടെ പറയും, ഞാന്‍ സംഘിയാണ്!'; പച്ചത്തെറിവിളിയും ഭീഷണിയും; മറുപടിയുമായി റോബിന്‍

ആലുവ കൂട്ടക്കൊല കേസിനെ ആസ്പദമാക്കിയൊരുക്കിയ സിനിമയായിരുന്നു രാക്ഷസ രാജാവ്. മമ്മൂട്ടി നായകനായ ചിത്രത്തിന്റെ സംവിധാനം വിനയന്‍ ആയിരുന്നു. കലാഭവന്‍ മണിയായിരുന്നു ചിത്രത്തിലെ വില്ലന്‍. ദിലീപ്, കൊച്ചിന്‍ ഹനീഫ, കാവ്യ മാധവന്‍, ഇന്ദ്രന്‍സ്, മീന, ഹരിശ്രീ അശോകന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

Rakshasarajavu
മീഡിയ എന്റെ അച്ഛനും അമ്മയുമല്ലെന്ന് പറഞ്ഞതിന് ആറ് മാസം സൈബര്‍ ബുള്ളിയിങ്; അവരുടെ മുഖത്തേക്ക് കാമറ തിരിച്ചാല്‍ ഓടും: നിഖില വിമല്‍

ആലുവ കൂട്ടക്കൊല കേസിന് 25 വര്‍ഷം തികയുമ്പോള്‍ രാക്ഷസ രാജാവിന്റെ പിറവിയെക്കുറിച്ച് സംസാരിക്കുകയാണ് വിനയന്‍. പെട്ടെന്നുണ്ടായ പ്രൊജക്ട് ആണ് രാക്ഷസ രാജാവെന്നാണ് വിനയന്‍ പറയുന്നത്. മൂന്ന് നാല് ദിവസം കൊണ്ടാണ് സിനിമയുടെ കഥയുണ്ടാക്കിയതെന്നും അദ്ദേഹം പറയുന്നു. ആ വാക്കുകളിലേക്ക്:

'രാക്ഷസ രാജാവ്'' എന്ന സിനിമ പെട്ടെന്നുണ്ടായ ഒരു പ്രോജക്ട് ആയിരുന്നു. ''ദാദാ സാഹിബ്'' റിലീസ് കഴിയുന്നതിനു മുന്‍പു തന്നെ ''കരുമാടിക്കുട്ടന്‍'' എന്ന സിനിമയുടെ വര്‍ക്ക് ആരംഭിച്ചിരുന്നു. അതിനിടയിലാണ് മമ്മുക്കയുടെ നിര്‍ദ്ദേശം അനുസരിച്ച് പെട്ടെന്നൊരു പുതിയ കഥ ഉണ്ടാക്കിയത്. ഉടനെ സ്റ്റാര്‍ട്ടു ചെയ്യാന്‍ കഥ ഇല്ലല്ലോന്നു പറഞ്ഞപ്പോള്‍ വിനയന്‍ ട്രൈ ചെയ്യ് സബ്ജക്ട് ഉണ്ടായാല്‍ അടുത്ത മാസം തന്നെ ആരംഭിക്കാം എന്നു മമ്മുക്ക പറഞ്ഞപ്പോള്‍ ഞാന്‍ ത്രില്ലടിച്ചു. സര്‍ഗ്ഗം കബീര്‍ അടുത്ത ചിത്രവും നിര്‍മ്മിക്കാന്‍ റെഡിയായി നിന്നു.

കരുമാടിക്കുട്ടന്റെ റീ റെക്കോഡിംഗ് കഴിഞ്ഞ് വന്ന് രാത്രി മുഴുവന്‍ കഥയുണ്ടാക്കാന്‍ ശ്രമിച്ചു. അന്ന് ആലുവ കൊലക്കേസ് വലിയ ന്യൂസ് ആയിരിക്കുന്ന സമയമാണ്. മൂന്നു നാലു ദിവസം കൊണ്ട് അതിനെ ബെയ്‌സ് ചെയ്ത് ഒരു കഥയുണ്ടാക്കി മമ്മുക്കയോടു പറഞ്ഞു.. അന്നു ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹം താമസം.. സംഗതി കൊള്ളാം പ്രൊസീഡു ചെയ്‌തോളു എന്ന് മമ്മുക്ക പറഞ്ഞു. ഷൂട്ട് ആരംഭിച്ചപ്പോള്‍ തിരക്കഥ തീര്‍ന്നിട്ടില്ലാരുന്നു. രാമനാഥന്‍ ഐപിഎസ് എന്ന മമ്മുക്കയുടെ കഥാപാത്രം അന്നു കൈയ്യടി നേടിയിരുന്നു..

Summary

Vinayan recalls how he made Rakshasa Rajavu inspired from Aluva massacre. Story got made in just 4 days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com