'വീഡിയോ ചെയ്യുന്നത് വരെ ഞാന്‍ ശരിയായിരുന്നു'; പിന്നെ കൈവിട്ടു പോയി; പേരുകള്‍ ലീക്കായതിന് പിന്നില്‍ ആരെന്ന് അറിയില്ലെന്നും വിന്‍സി

പരാതിയില്‍ പറഞ്ഞ ആളുടെ കുടുംബത്തെപ്പോലും മോശമായി ബാധിച്ചു.
Vincy Aloshious
Vincy Aloshiousഇൻസ്റ്റ​ഗ്രാം
Updated on
1 min read

സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ താന്‍ പ്രതീക്ഷിച്ചത് പോലെയല്ല മുന്നോട്ട് പോയതെന്ന് നടി വിന്‍സി അലോഷ്യസ്. നടിയുടെ പരാതി വലിയ വിവാദമായി മാറിയിരുന്നു. പരാതിയില്‍ പരാമര്‍ശിച്ച സിനിമയുടെയോ നടന്റെയേ പേര് പുറത്ത് വിടരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ആ പേരുകളെല്ലാം ലീക്കായെന്നാണ് വിന്‍സി പറയുന്നത്. നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെയാണ് വിന്‍സി പരാതി നല്‍കിത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സി മനസ് തുറന്നത്.

Vincy Aloshious
'14 തവണ നാഗാര്‍ജുന കരണത്ത് അടിച്ചു, മുഖത്ത് പാടുകള്‍ വീണു'; തുറന്ന് പറഞ്ഞ് ഇഷ കോപികര്‍

''ഞാന്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. ആരില്‍ നിന്നാണോ മോശം അനുഭവം ഉണ്ടായത് ആ വ്യക്തിയ്‌ക്കൊപ്പം ഇനി അഭിനയിക്കില്ല എന്നൊക്കെ തീരുമാനിച്ചു. അതിന്റെ കാരണവും വ്യക്തമാക്കി. അതിനെക്കുറിച്ച് പല കമന്റുകളും വന്നപ്പോള്‍ എന്റെ ഭാഗം വ്യക്തമാക്കി ഒരു വിഡിയോ ചെയ്തു. അതുവരെ ഞാന്‍ ശരിയായിരുന്നു. പിന്നീട് പലതരം സമ്മര്‍ദങ്ങളുണ്ടായി. എന്നെക്കൊണ്ട് നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി കൊടുപ്പിച്ചു. അത് വേണ്ടിയിരുന്നോ എന്നൊരു ചിന്ത ഇപ്പോഴുമുണ്ട്'' എന്നാണ് വിന്‍സി പറയുന്നത്.

Vincy Aloshious
3 ബിഎച്ച്കെ, സൂപ്പർ സിന്ദ​ഗി, ഹൗസ്ഫുൾ 5...; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

സിനിമയിലെ മോശം കാര്യങ്ങള്‍ തീര്‍ച്ചയായും ചോദ്യം ചെയ്യണമെന്നും അതിനാണ് അമ്മ, നിര്‍മാതാക്കളുടെ സംഘടന, ഇന്റേണല്‍ കമ്മിറ്റി, ഫിലിം ചേംബറിന്റെ മോണിറ്റിങ് ടീം എന്നിവര്‍ക്ക് പരാതി നല്‍കിയെന്നതും വിന്‍സി ചൂണ്ടിക്കാണിക്കുന്നു. അതേസമയം സിനിമയുടേയും നടന്റേയും പേര് പുറത്ത് വരരുതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. പക്ഷെ ആ പേരുകളെല്ലാം ലീക്കായി. ആരാണ് അതിന് പിന്നിലെന്ന് അറിയില്ലെന്നും അത് വേണ്ടിയിരുന്നില്ലെന്നും വിന്‍സി പറയുന്നു.

അതേസമയം തനിക്ക് വേണമെങ്കില്‍ തന്റെ മാത്രം പ്രശനമാണെന്ന് കരുതി മാറി നില്‍ക്കാമായിരുന്നു. എന്നാല്‍ ഒരു മാറ്റത്തിന് കാരണമാകുന്നെങ്കില്‍ ആകട്ടെ എന്നു കരുതിയാണ് മുന്നോട്ട് പോയതെന്നും വിന്‍സി പറയുന്നു. പക്ഷെ പ്രതീക്ഷിച്ചത് പോലെയല്ല സംഭവിച്ചത്. പരാതിയില്‍ പറഞ്ഞ ആളുടെ കുടുംബത്തെപ്പോലും അത് മോശമായി ബിധിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്നും അവര്‍ക്ക് അധിക്ഷേപം നേരിടേണ്ടി വന്നുവെന്നും വിന്‍സി പറയുന്നു. അതിന് താനൊരു കാരണമായല്ലോ എന്ന കുറ്റബോധം വിന്‍സിയ്ക്കുണ്ട്.

Summary

Vincy Aloshious opens up about the controversies around the movie soothravakyam. She doesn't know who leaked Shine Tom Chacko's name from her complaint.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com