വിനീത് കുമാറിന്റെ പുതിയ ചിത്രം 'നോട്ടി'ന് തുടക്കം; ഭദ്രദീപം കൊളുത്തി ആഷിഖ് അബു

സംവിധായകൻ ആഷിഖ് അബു ഭദ്ര ദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു.
Knot
KnotSpecial Arrangement
Edited By:
Updated on
1 min read

വിനീത് കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'നോട്ട്'. ദേവ ഫിലിംസിന്റെ ബാനറിൽ നവാഗതരായ ആശിഷ്, കിരൺ എന്നിവർ ചേർന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ കോതമംഗലം ഹോട്ടൽ മരിയയിൽ വെച്ച് നടന്നു. സംവിധായകൻ ആഷിഖ് അബു ഭദ്ര ദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു.

Knot
'എന്റെ വയർ പ്രോസ്തെറ്റിക് ആണ്; ദുബായിൽ പോയി രണ്ടെണ്ണം അടിച്ച്, കവിളൊക്കെ തുടുത്താണ് ഞാൻ 'ബാലനി'ൽ ജോയിൻ ചെയ്യുന്നത്'

അനഘ നാരായണൻ, ജൂഹി ജയകുമാർ ബിഗ്‌ ബോസ് താരം സെറീന, ശ്രീജിത്ത്‌ ബാബു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ദേവ ഫിലിംസിന്റെ ബാനറിൽ ദേവരാജ് കുഞ്ഞു പിള്ളൈ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായഗ്രഹണം സജിത്ത് പുരുഷൻ നിർവഹിക്കുന്നു. എഡിറ്റിംഗ്- ടോബി ജോൺ.

Knot
'ഓവർ ആക്ടിങ് ആണ്, അഭിനയിക്കാനറിയില്ല എന്നൊക്കെ പറഞ്ഞ് സീരിയലിലുള്ളവർക്ക് പൊതുവേ സിനിമയിൽ ആരും ചാൻസ് കൊടുക്കാറില്ല'

പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാത്തിരി. കല കൃപേഷ് അയ്യപ്പൻകുട്ടി, മേക്കപ്പ് റോനക്സ് സേവിയർ. വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്റ്റിൽസ്- വിഷ്‌ണു എസ് രാജൻ, പരസ്യകല- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ്- ഷിൻജത് വാസു, സൗണ്ട് ഡിസൈൻ-ശ്രീജിത്ത്‌ സി വി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അഷ്‌റഫ്‌. ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. പി ആർഒ - ഐശ്വര്യ രാജ്.

Summary

Vineeth Kumar's Knot shooting begins.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com