'ടൊവിനോയ്ക്ക് പ്രളയം സ്റ്റാർ എന്നേ കിട്ടിയിട്ടുള്ളൂ, എന്നെ ചെന്നൈ സൂപ്പർ സ്റ്റാറെന്നാ വിളിക്കുന്നത്'; വിനീത് ശ്രീനിവാസൻ

പുതിയ ചിത്രമായ വർഷങ്ങൾക്കു ശേഷം ചെന്നൈയിലായിരിക്കില്ല ഷൂട്ട് ചെയ്യുക എന്നും താരം വ്യക്തമാക്കി
വിനീത് ശ്രീനിവാസൻ/ഫയല്‍ ചിത്രം
വിനീത് ശ്രീനിവാസൻ/ഫയല്‍ ചിത്രം
Updated on: 
1 min read

അഭിനയത്തിലും സംവിധാനത്തിലും സം​ഗീതത്തിലുമെല്ലാം തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് വിനീത് ശ്രീനിവാസൻ. അടുത്തിടെ താരം ട്രോളുകളിൽ നിറഞ്ഞത് ചെന്നൈ പാസത്തിന്റെ പേരിലാണ്. താരത്തിന്റെ സിനിമകളിലെല്ലാം ചെന്നൈയ്ക്ക് വലിയ സ്ഥാനമുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും എത്തിയിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. 

തന്നെ ചെന്നൈ സൂപ്പർ സ്റ്റാർ എന്നാണ് വിളിക്കുന്നത് എന്നാണ് വിനീത് പറഞ്ഞത്. ട്രോളുകളേക്കുറിച്ച് ഭാര്യയുമായി സംസാരിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. 'എന്നെ ഒന്നും ലൈഫിൽ സൂപ്പർ സ്റ്റാർ എന്ന് ആരെങ്കിലും വിളിക്കുമെന്ന് വിചാരിച്ചിട്ടില്ല. ചെന്നൈ ഉള്ളത് കൊണ്ടാണ് സംഭവിച്ചത്. ടൊവിനോയ്ക്ക് ഒക്കെ മാക്സിമം പ്രളയം സ്റ്റാർ എന്നേ കിട്ടിയിട്ടുള്ളൂ. എന്നെ ചെന്നൈ സൂപ്പർ സ്റ്റാറെന്നാ വിളിക്കുന്നത്. വേറെ എന്ന വേണം. ദിവ്യ ഇതൊക്കെ കേട്ടിട്ട് ചിരിയായിരുന്നു. എന്നെ ഇപ്പോൾ പാൻ ഇന്ത്യൻ ചെന്നൈ സ്റ്റാർ, ചെന്നൈ സൂപ്പർ സ്റ്റാർ എന്നൊക്കെയാണ് വിളിക്കുന്നതെന്ന് ഞാൻ അവളോട് പറയും.'- ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞു. 

പുതിയ ചിത്രമായ വർഷങ്ങൾക്കു ശേഷം ചെന്നൈയിലായിരിക്കില്ല ഷൂട്ട് ചെയ്യുക എന്നും താരം വ്യക്തമാക്കി. എന്നാൽ ചിത്രത്തിൽ ചെന്നൈയെക്കുറിച്ച് പരാമർശമുണ്ട് എന്നാണ് പറയുന്നത്. ചിത്രത്തിൽ പ്രണവ് മോഹൻലാലാണ് നായകനായി എത്തുന്നത്. വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിവിൻ പോളിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Scene
Drishyam 3
Nivin Pauly, Tovino Thomas
Guinness Pakru
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com