'ശമ്പളം ചോദിച്ചിട്ട് 12 കൊല്ലമായി'; സമ്പാദിച്ചതെല്ലാം കരത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്: വിനീത് ശ്രീനിവാസന്‍

സെപ്തംബര്‍ 25നാണ് കരം റിലീസ്
Vineeth Sreenivasan
Vineeth Sreenivasanഫയല്‍
Updated on
1 min read

ഗായകന്‍, നടന്‍, സംവിധായകന്‍ എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. ഗായകനായി കരിയര്‍ ആരംഭിച്ച ശേഷമാണ് വിനീത് നടനും സംവിധായകനുമൊക്കെയാകുന്നത്. അച്ഛനെപ്പോലെ തന്നെ താനും മള്‍ട്ടി ടാലന്റഡ് ആണെന്ന് വിനീത് തെളിയിച്ചിട്ടുണ്ട്.

Vineeth Sreenivasan
'പേഴ്സണൽ സ്റ്റാഫിനും പ്രൊഡ്യൂസർ സാലറി കൊടുക്കണം എന്നാവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കേണ്ടത് കാലത്തിൻ്റെ ആവശ്യം'

സംവിധായകന്‍ എന്ന നിലയില്‍ വലിയ ഹിറ്റുകള്‍ ഒരുക്കാന്‍ വിനീതിന് സാധിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ പന്ത്രണ്ട് കൊല്ലമായി താന്‍ സംവിധാനം ചെയ്ത സിനിമകള്‍ക്ക് പ്രതിഫലം ചോദിച്ചിട്ടില്ലെന്നാണ് വിനീത് പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറയുന്നത്.

Vineeth Sreenivasan
'എമ്പുരാന്‍ വീണു, ഇനി ഇന്‍ഡസ്ട്രി ചന്ദ്ര ഭരിക്കും'; മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ലോക

''ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ക്ക് ശമ്പളം ചോദിച്ചിട്ട് പന്ത്രണ്ട് കൊല്ലമായി. തിരയിലാണ് അവസാനമായി ശമ്പളത്തെക്കുറിച്ച് സംസാരിക്കുന്നത്. അതിന് ശേഷം ശമ്പളം എത്രയാണെന്ന് എന്റെ നിര്‍മാതാക്കളുമായി സംസാരിച്ചിട്ടില്ല. സംവിധാനം ചെയ്ത സിനിമയിലും എഴുതിയ സിനിമയിലും. എന്റെ കൂട്ടുകാരാണ് ഇതൊക്കെ ചെയ്തിട്ടുള്ളത്.'' വിനീത് പറയുന്നു.

''വടക്കന്‍ സെല്‍ഫിയുടെ സമയത്തും സിനിമയെക്കുറിച്ച് മാത്രമേ ഞാന്‍ ആലോചിക്കുന്നുള്ളൂ. പടം റിലീസായി, വിനോദേട്ടന്‍ വീട്ടിലേക്ക് വന്നു. പടം സക്‌സസ് ആയി എന്ന് പറയുന്ന ഘട്ടത്തിലാണ്. ആ സിനിമയുടെ ലാഭവിഹിതം എനിക്ക് തരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. എനിക്കത് അംഗീകരിക്കാന്‍ സാധിച്ചില്ല. കാരണം ഞാന്‍ ശമ്പളക്കാരന്‍ ആണെന്നാണ് എന്റെ മനസില്‍. വിനോദേട്ടന്‍ ആണ് ആദ്യമായി എനിക്ക് അങ്ങനെ വലിയൊരു പ്രതിഫലം തരുന്നത്.''

''അതിന് ശേഷം എന്റെ സിനിമകളൊക്കെ നിര്‍മിച്ചത് എന്റെ സുഹൃത്തുക്കളാണ്. ജേക്കബിന്റെ സ്വര്‍ഗരാജ്യം ചെയ്തത് നോബിളാണ്. ഹൃദയവും വര്‍ഷങ്ങള്‍ക്ക് ശേഷവും ചെയ്തത് വിശാഖാണ്. ഞാന്‍ ഇവരോട് ആരോടും ശമ്പളം ചോദിച്ചിട്ടില്ല. പക്ഷെ ഇവരൊക്കെ എനിക്ക് നല്ല പൈസ തന്നിട്ടുമുണ്ട്. അങ്ങനെ സമ്പാദിച്ചതൊക്കെ ഞാന്‍ കരത്തില്‍ ഇട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ പറ്റിയത്. വിശാഖും ഞാനും സമ്പാദിച്ചതൊക്കെ ഈ സിനിമയില്‍ ഇട്ടിട്ടുണ്ട്'' എന്നും വിനീത് പറയുന്നു.

കരം ആണ് വിനീതിന്റെ പുതിയ സിനിമ. ഫീല്‍ഗുഡില്‍ നിന്നും ത്രില്ലറിലേക്കുള്ള വിനീതിന്റെ യൂടേണ്‍ ആണ് കരം. തിര പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിനീത് ത്രില്ലര്‍ സിനിമയൊരുക്കുന്നത്. നോബിള്‍ ബാബു തോമസ് തിരക്കഥയെഴുതി നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നത് വിദേശത്താണ്. വിനീത് സിനിമകളുടെ യാതൊരു സിഗ്നേച്ചറുമില്ലാത്ത തരത്തിലാണ് പുതിയ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. സെപ്തംബര്‍ 25നാണ് സിനിമിയുടെ റിലീസ്.

Summary

Vineeth Sreenivasan says he haven't asked for money for his directorials for 12 years. Put all his investment into the making of Karam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com