

നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ മുഖത്തടിച്ച സിഐഎസ്എഫ് കോൺസ്റ്റബിൾ കുല്‍വിന്ദര്‍ കൗറിന് ജോലി വാഗ്ദാനം ചെയ്ത് ഗായകനും സംഗീത സംവിധായകനുമായ വിശാൽ ദദ്‌ലാനി. സിഐഎസ്എഫ് കുല്‍വിന്ദറിനെതിരെ നടപടിയെടുത്താൽ അവർക്ക് ജോലി നൽകുമെന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി വിശാൽ കുറിച്ചത്. അക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും എന്നാൽ ഉദ്യോഗസ്ഥയുടെ രോഷത്തെ മനസിലാക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.
“ഞാൻ ഒരിക്കലും അക്രമത്തെ പിന്തുണയ്ക്കുന്നില്ല, എന്നാൽ ഈ ഉദ്യോഗസ്ഥരുടെ രോഷത്തിന്റെ ആവശ്യകത ഞാൻ പൂർണമായും മനസ്സിലാക്കുന്നു. അവർക്കെതിരെ സിഐഎസ്എഫ് എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കിൽ, അവർക്കായി കാത്തിരിക്കുന്ന ഒരു ജോലി ഉണ്ടെന്ന് ഞാൻ ഉറപ്പാക്കുന്നു. ജയ് ഹിന്ദ്. ജയ് ജവാൻ. ജയ് കിസാൻ.” വിശാൽ ദദ്‌ലാനി പോസ്റ്റിൽ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മാണ്ഡി വിജയത്തിനു പിന്നാലെ ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ചാണ് കങ്കണ റണാവത്തിനു നേരെ അക്രമണമുണ്ടായത്. സുരക്ഷാപരിശോധന നടക്കുന്ന സ്ഥലത്തുവച്ച് കുല്‍വിന്ദര്‍ കൗർ കങ്കണയുടെ മുഖത്തടിക്കുകയായിരുന്നു. സമരം ചെയ്ത കര്‍ഷകരെ അപമാനിച്ചതിനാണ് താന്‍ കങ്കണയെ മര്‍ദിച്ചതെന്ന് കൗര്‍ പറഞ്ഞു. തന്റെ അമ്മയും സമരവേദിയില്‍ ഉണ്ടായിരുന്നെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് കുല്‍വിന്ദര്‍ കൗറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates