'ആ ലിപ് ലോക്ക് സീനിൽ മാനസയ്ക്ക് അസ്വസ്ഥത തോന്നി; അവളത് പറഞ്ഞതിൽ ഞാൻ അഭിനന്ദിക്കുന്നു'

ഞങ്ങൾ ‘ആര്യൻ’ സിനിമയ്ക്ക് വേണ്ടി ഒരു ഗാനം പ്ലാൻ ചെയ്തിരുന്നു.
Vishnu Vishal
Vishnu Vishalഫെയ്സ്ബുക്ക്
Updated on
1 min read

വിഷ്ണു വിശാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ആര്യൻ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ വിഷ്ണു. ഇപ്പോഴിതാ ആര്യൻ സിനിമയിൽ നിന്നും ലിപ്‌ ലോക്ക് സീൻ നീക്കിയ സംഭവത്തെക്കുറിച്ച് പറയുകയാണ് വിഷ്ണു. മാനസ ചൗധരി ലിപ്‌ലോക് രം​ഗത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് അത് നീക്കം ചെയ്തതെന്ന് വിഷ്ണു പറഞ്ഞു.

ചിത്രത്തിന്റെ നിർമാതാക്കൾ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് വിഷ്ണു ഇക്കാര്യം പറഞ്ഞത്. “ഞങ്ങൾ ‘ആര്യൻ’ സിനിമയ്ക്ക് വേണ്ടി ഒരു ഗാനം പ്ലാൻ ചെയ്തിരുന്നു. അതൊരു റൊമാന്റിക് നമ്പരായിരുന്നു. അതിലൊരു ലിപ് ലോക്ക് സീൻ ഉണ്ടായിരുന്നു. ഈ രംഗം ചിത്രീകരിച്ചതിനു ശേഷം മാനസ സംവിധായകന്റെ അടുത്ത് പോയി ആശങ്ക പ്രകടിപ്പിച്ചു.

ഇങ്ങനെയൊരു രംഗം പാട്ടിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ സംവിധായകനോട് പറഞ്ഞു. സംവിധായകൻ ഇതെന്നോട് പറഞ്ഞു. മാനസ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി. നമ്മൾ അങ്ങനെയൊന്നും ചിത്രീകരിക്കുന്നില്ലെന്നും പാട്ടിനെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് സമീപിക്കാൻ പോകുന്നതെന്നും ഞാൻ ഉടൻ തന്നെ സംവിധായകനോട് പറഞ്ഞു.’- വിഷ്ണു പറഞ്ഞു.

“കൂടാതെ, സിനിമയുടെ എഡിറ്റിങ്ങിൽ, ആ രംഗം നീക്കി. നിങ്ങൾ പറഞ്ഞതിനെ ഞാൻ ബഹുമാനിക്കുന്നു, ഒരു അഭിനേത്രി എന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ പങ്കുവച്ചതിനെ ഞാൻ മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

Vishnu Vishal
'ബോബച്ചന്‍ കുറച്ച് ദേഷ്യപ്പെട്ടു, പക്ഷെ എന്റെ കരണത്തടിച്ചിട്ടില്ല; കായലില്‍ വീണ് കാലിട്ടടിച്ചെന്ന് കേട്ടപ്പോള്‍ ചിരി വന്നു'; ശാലിനിയുടെ പിതാവിന്റെ മറുപടി

സ്ത്രീകളെയും സിനിമയോടുള്ള അവരുടെ മുഴുവൻ സമീപനത്തെയും ഞാൻ എപ്പോഴും ബഹുമാനിക്കുന്നതു കൊണ്ടാണ് ഇത് പങ്കുവയ്ക്കുന്നത്. ”– വിഷ്ണു മാനസ ചൗധരിയോട് പറഞ്ഞു. ‌‌‌‌‌അതേസമയം ചിത്രം ഒക്ടോബർ 31 ന് പ്രേക്ഷകരിലേക്ക് എത്തും.

Vishnu Vishal
തിയറ്ററിലെ ഭരണം കഴിഞ്ഞു, 'ചന്ദ്ര' ഇനി ഒടിടിയിലേക്ക്; 'ലോക' എത്തുക ഏഴ് ഭാഷകളിൽ! എപ്പോൾ കാണാം?

ക്രൈം ത്രില്ലറായാണ് ആര്യൻ ഒരുക്കിയിരിക്കുന്നത്. വിഷ്ണു വിശാലിനൊപ്പം സെൽവരാഘവൻ, ശ്രദ്ധ ശ്രീനാഥ്, മാനസ ചൗധരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മാല പാർവതി, സായ് റോണക്, താരക് പൊന്നപ്പ, അവിനാശ്, അഭിഷേക് ജോസഫ് ജോർജ് എന്നിവരും ചിത്രത്തിലുണ്ട്. പ്രവീൺ കെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Summary

Cinema News: Actor Vishnu Vishal removes kissing scene from Aaryan movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com