'തെറിവിളിക്കുന്നവരോട്, വല്ല പണിക്കും പോ'; വിസ്മയ ലാലേട്ടന്റെ മകളാണ്, ഇതൊന്നും ആ കുട്ടിക്ക് ഏല്‍ക്കില്ല: സീമ ജി നായര്‍

കമന്റുകള്‍ വായിക്കുന്ന നമ്മുക്ക് പോലും സഹിക്കുന്നില്ല, രാഷ്ട്രീയ അന്ധത പിടിച്ച കണ്ണുകള്‍.
Vismaya Mohanlal, Seema G Nair
Vismaya Mohanlal, Seema G Nair
Updated on
2 min read

സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് ഒരു വഴിക്ക് പുരോഗമിക്കവെ വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രം തിയേറ്ററിലേക്ക് എത്തുകയാണ്. സോഷ്യല്‍ മീഡിയയിലെ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്കിടെയാണ് വിസ്മയയുടെ തുടക്കം തിയേറ്ററിലെത്തുന്നത്. ഇതിനിടെ വിസ്മയയ്ക്ക് പിന്തുണയുമായെത്തുകയാണ് നടി സീമ ജി നായര്‍.

ഇത്രയധികം വലിച്ചു കീറാന്‍ ഈ മോള്‍ എന്താണ് ചെയ്തത്, ഈ ജനധിപത്യ രാജ്യത്തില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ എന്നാണ് സീമ ജി നായര്‍ ചോദിക്കുന്നത്. ഒരു പണിയും ഇല്ലാതെ, ഒരു പണിക്കും പോകാതെ ഇരുന്ന് തെറിവിളിക്കുന്നവരോട് വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂവെന്നേ പറയാനുള്ളൂവെന്നും സീമ ജി നായര്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് വിസ്മയ. അച്ഛനും, അമ്മയും സ്‌നേഹപൂര്‍വ്വം മായ എന്ന് വിളിക്കുന്ന മോള്‍, ഇത്രയധികം വലിച്ചു കീറാന്‍ ഈ മോള്‍ എന്താണ് ചെയ്തത്, ഈ ജനധിപത്യ രാജ്യത്തില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ, അവരവര്‍ക്ക് ഇഷ്ട്മുള്ള കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍, ഏതു വിധേനയും തേച്ച് ഒട്ടിക്കുക, എത്രമാത്രം നികൃഷ്ട്ടമായി സംസാരിക്കാമോ അത്രയും സംസാരിക്കുക, ചില കമന്റുകള്‍ വായിക്കുന്ന നമ്മുക്ക് പോലും സഹിക്കുന്നില്ല, രാഷ്ട്രീയ അന്ധത പിടിച്ച കണ്ണുകള്‍.

പിന്നെ വിസ്മയുടെ സംസാരത്തിനെയും,ബോഡി ലാന്‍ഗ്യെജിനേയും ചോദ്യം ചെയ്ത് കുറച്ചുപേര്‍, ഞാനൊക്കെ എത്രയോ നാടകങ്ങള്‍ അഭിനയിച്ചു, ആയിരകണക്കിന് ആള്‍ക്കാരുടെ മുന്നില്‍ നാടകം ചെയ്തു, ഇപ്പോളും ഒരു ചെറിയ പ്രോഗ്രാമിന് ചെന്നാല്‍ പോലും എന്താ പറയേണ്ടതെന്നു അറിയില്ല. .ടെന്‍ഷന്‍ ആണ്, ചുണ്ടൊക്കെ വരണ്ട്, നാവൊക്കെ താന്നു പോകുന്ന അവസ്ഥ, അപ്പോള്‍ ലാലേട്ടന്റെ മോള്‍ എന്ന പ്രിവലേജില്‍ ഇത് വരെ സോഷ്യല്‍ മീഡിയയില്‍ വന്ന് ഒരു പ്രകടനവും കാണിക്കാത്ത ഒരു കുട്ടിയുടെ അവസ്ഥ എന്താകും.

ഇത്രയും വലിയ ആള്‍ക്കാരും സദസ്സും മുന്നില്‍ കാണുമ്പോള്‍, എന്താണ് പറയേണ്ടതെന്നു ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാവും. ഒരു പണിയും ഇല്ലാതെ, ഒരു പണിക്കും പോകാതെ ഇരുന്ന് തെറിവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളു. വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കു. എന്തൊക്കെ പറഞ്ഞാലും, എത്ര ബോഡി ഷൈമിങ് ഉണ്ടായാലും വിസ്മയ ലാലേട്ടന്റെ മകളാണ്, ഇതൊന്നും ആ കുട്ടിക്ക് ഏല്‍ക്കില്ല. വിസ്മയയുടെ കലാരംഗത്തേക്കുള്ള ''തുടക്കം ''ഗംഭീരം ആവട്ടെ. നന്മകള്‍ നേരുന്നു, സിനിമക്കായി കാത്തിരിക്കുന്നു.

Vismaya Mohanlal, Seema G Nair
'വല്ലോം മനസിലായോ മായ ? നല്ല സിനിമ നിങ്ങളെ തേടി വരണം'; മകളോട് മോഹൻലാൽ
Vismaya Mohanlal, Seema G Nair
'അത് ഞങ്ങളെ തകർത്തു കളഞ്ഞു, പിന്നെ കാണുന്നത് ഡോക്ടർമാർ സിപിആർ നൽകുന്നത്'; നടൻ പ്രദീപിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് മകൻ
Vismaya Mohanlal, Seema G Nair
'ലാൽ സാർ വരെ സമ്മതിച്ചു, പക്ഷേ ചേച്ചി അവസാന നിമിഷം കാലുവാരി'; 'തുടക്ക'ത്തിൽ അഭിനയിക്കാൻ സുചിത്രയെ സമീപിച്ചതിനെക്കുറിച്ച് ജൂഡ്
Summary

Amid cyber attack and Thudakkam release, Vismaya Mohanlal gets support from Seema G Nair.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com