

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും അരങ്ങേറ്റം കുറിക്കുകയാണ്. ജൂഡ് ആന്റണി ഒരുക്കുന്ന തുടക്കം ആണ് വിസ്മയയുടെ അരങ്ങേറ്റ ചിത്രം. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലുമുണ്ട്. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ അച്ഛനുമൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകള്‍ വിസ്മയ പങ്കുവെക്കുന്നുണ്ട്.
''തുടക്കത്തില്‍ ഞാന്‍ വളരെ ആവേശഭരിതയായിരുന്നു. അച്ഛനൊപ്പം ആദ്യമായി അഭിനയിക്കുകയാണ്. സെറ്റില്‍ എത്തിയപ്പോള്‍ എല്ലാവരും വലിയ ടെന്‍ഷനിലാണ്. അച്ഛന്റൊപ്പം ആദ്യമായി അഭിനയിക്കുയല്ലേ എന്ന് പറഞ്ഞ് അവര്‍ ഹൈപ്പ് കൂട്ടി. അതോടെ ഞാന്‍ നെര്‍വസ് ആകാന്‍ തുടങ്ങി. സെറ്റിലെ അന്തരീക്ഷം മാറി അച്ഛന്‍ വന്നതോടെ. എല്ലാം ശാന്തമായി. അച്ഛനൊപ്പം ആദ്യമെടുത്ത ഷോട്ട് കുറേ ടേക്ക് പോയി. അച്ഛന്‍ ജീവിതത്തില്‍ ഒരു ഷോട്ടിന് വേണ്ടി അത്രയും ടേക്ക് പോയിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല'' വിസ്മയ പറയുന്നു.
''അച്ഛനൊപ്പമുള്ള രണ്ടാമത്തെ ദിവസവും ടെന്‍ഷന് കുറഞ്ഞിരുന്നില്ല. സീനിലെ ഒരു ഭാഗം എനിക്ക് ശരിയായി വരുന്നതേ ഉണ്ടായിരുന്നില്ല. പിന്നെ അത് ഉപേക്ഷിച്ച് മുന്നോട്ട് പോവുകയായിരുന്നു. ബാക്കിയുള്ള ഭാഗം ശരിയായി വന്നിരുന്നു. അച്ഛന്‍ ഓക്കെ, ശാന്തയാകൂ, വേഗത കുറയ്ക്കൂ എന്നൊക്കെ പറഞ്ഞു തന്നു. ഞാന്‍ നെര്‍വസ് ആയപ്പോള്‍ വേഗത കൂടുകയും തെറ്റുകള്‍ വരുത്തുകയും ചെയ്തപ്പോള്‍ സ്ലോ ഡൗണ്‍ ചെയ്യാന്‍ പറഞ്ഞതായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്'' എന്നും വിസ്മയ പറയുന്നു.
''അച്ഛനേയും സായ് കുമാര്‍ അങ്കിളിനെയുമൊക്കെ ജോലി ചെയ്യുന്നത് കാണുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇപ്പോഴും അവര്‍ക്കുള്ള പാഷനും ജോലിയോടുള്ള സമീപനവും പ്രചോദനം നല്‍കുന്നതാണ്'' എന്നും വിസ്മയ പറയുന്നു. ഓഗസ്റ്റ് 7 നാണ് തുടക്കം തിയേറ്ററുകളിലെത്തുന്നത്. സായ് കുമാര്‍, ടിജി രവി, ആശിഷ് ജോ ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates