തമാശക്കാരൻ മാത്രമല്ല! സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മാസായി വിവേക്; വൈറലായി ഫോട്ടോഷൂട്ട്

മൊത്തം വെള്ളയുടുത്താണ് വിവേക് എത്തുന്നത്
തമാശക്കാരൻ മാത്രമല്ല! സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മാസായി വിവേക്; വൈറലായി ഫോട്ടോഷൂട്ട്
Updated on: 
2 min read

നിരവധി ആരാധകരുള്ള തമിഴ് ഹാസ്യ താരമാണ് വിവേക്. നായകനൊപ്പം ചേർന്നുള്ള വിവേകിന്റെ പ്രകടനങ്ങൾ തെന്നിന്ത്യൻ പ്രേക്ഷകർക്ക് ചിരിപ്പൂരം സമ്മാനിക്കാറുണ്ട്. ഇപ്പോൾ വൈറലാകുന്നത് വിവേകിന്റെ പുത്തൻ ലുക്കാണ്. മാസ് ​ഗെറ്റപ്പിൽ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് വിവേക്. 

മൊത്തം വെള്ളയുടുത്താണ് വിവേക് എത്തുന്നത്. വസ്ത്രവും ഷൂവുമെല്ലാം തൂവെള്ളയാണ്. അതിനൊപ്പം സോൾട്ട് ആൻഡ് പെപ്പർ ലുക്കു കൂടിയായപ്പോൾ കൂടുതൽ മനോഹരമായി. നിര്‍മല്‍ വേദാചലമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

തമിഴിലെ എല്ലാ പ്രമുഖ താരങ്ങള്‍ക്കൊപ്പവും വിവേക് അഭിനയിച്ചിട്ടുണ്ട്. കോമഡി മാത്രമല്ല നായകനായും വിവേക് തിളങ്ങിയിട്ടുണ്ട്. നാന്‍ താന്‍ ബാല, വെള്ളയ് പൂക്കള്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങളില്‍ വിവേക് എത്തിയിരുന്നു. ഇപ്പോള്‍ കമല്‍ ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 ല്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Scene
Drishyam 3
Nivin Pauly, Tovino Thomas
Guinness Pakru
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com