'നീ പോയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെടാ; നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും മകനായി ഞാനെന്നും കൂടെയുണ്ടാകും'; ഉള്ളുലഞ്ഞ് ഉബൈദ്

'എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല. പിന്നെ ഞാന്‍ അവനെ കാണുന്നത് ഇങ്ങനെയൊരു അവസ്ഥയിലാണ്.'
Ubaid and Farhan
Ubaid and Farhan
Updated on: 
2 min read

സുഹൃത്തും കാമറാമാനുമായിരുന്ന ഫര്‍ഹാന്റെ വിയോഗത്തില്‍ ഉള്ളുലത്ത് ഇന്‍ഫ്‌ളുവന്‍സര്‍ ഉബൈദ്. ഫര്‍ഹാന്‍ പോയെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നാണ് ഉബൈദ് പറയുന്നത്. ഫര്‍ഹാന്‍ തനിക്ക് കാമറാമാന്‍ മാത്രമായിരുന്നില്ലെന്നും ഉബൈദ് പറയുന്നു. ഫര്‍ഹാന്റെ കുടുംബത്തിന് മകനായി താന്‍ ഇനിയെന്നും കൂടെയുണ്ടാകുമെന്നും ഉബൈദ് പറയുന്നു. ആ വാക്കുകളിലേക്ക്:

ഫര്‍ഹാന്‍... നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു റാന്‍ഡം മെസേജിലൂടെയാണ് ഫര്‍ഹാനെ ഞാന്‍ പരിചയപ്പെടുന്നത്.

ഒരിക്കല്‍ അവന്‍ എന്നോട് ചോദിച്ചു:

''ബ്രോയുടെ കൂടെ ഞാനും വന്നോട്ടെ?''

ഞാന്‍ പറഞ്ഞത് ഒരേയൊരു വാക്കായിരുന്നു...

'വാ...'

അന്ന് തുടങ്ങിയ യാത്രയാണ്. ഏകദേശം ഒന്നര വര്‍ഷത്തോളം എന്റെ കൂടെ അവനുണ്ടായിരുന്നു. എവിടെ പോയാലും എന്റെ കൂടെ, എന്റെ എല്ലാ യാത്രകളിലും, സന്തോഷങ്ങളിലും, തിരക്കുകളിലും ഒരു നിഴല്‍ പോലെ അവനുണ്ടായിരുന്നു.

എനിക്ക് അവന്‍ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല. എന്റെ നല്ലൊരു സുഹൃത്തായിരുന്നു. സൗഹൃദം എന്താണെന്ന് എന്നെ ശരിക്കും മനസ്സിലാക്കിത്തന്ന ഒരാളായിരുന്നു. ഒന്നും എന്നോട് ആവശ്യപ്പെടില്ല. എന്തെങ്കിലും കൊടുത്താലും ഒരു പരാതിയും പറയില്ല. എപ്പോഴും വിളിക്കും. 'മച്ചാ, എവിടെയാ? മച്ചാ, എവിടെയാ?'' അവന് സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടിയുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി. ഏകദേശം രണ്ട് മാസമായി അവന്‍ എന്റെ കൂടെയുണ്ടായിരുന്നില്ല. ഞാനും വീട്ടിലെ ചില ഹോസ്പിറ്റല്‍ കാര്യങ്ങളുമായി തിരക്കിലായിരുന്നു.

എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല. പിന്നെ ഞാന്‍ അവനെ കാണുന്നത് ഇങ്ങനെയൊരു അവസ്ഥയിലാണ്. അവന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഞാന്‍ ഒരുപാട് ചോദിക്കാറില്ലായിരുന്നു. പക്ഷേ, അവന് ഒരുപാട് പ്രിയപ്പെട്ട ഒരാളുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തിലധികം നീണ്ട ബന്ധം. അവളെ അവന് ഒരുപാട് ഇഷ്ട്ടമായിരുന്നു. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പോലീസില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് എനിക്കറിയാവുന്നത്. കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. ആ സത്യം അറിയുന്നതുവരെ അവന്റെ കുടുംബത്തോടൊപ്പം ഞാനുണ്ടാകും.

ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് അവന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും അവന്‍ മാത്രമായിരുന്നു മകന്‍ എന്നതാണ്. ഫര്‍ഹാന്‍, നീ എനിക്ക് ആരായിരുന്നുവെന്ന് ഒരുപക്ഷേ നിനക്ക് പോലും അറിയില്ലായിരുന്നിരിക്കാം. നിന്റെ ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം, ജീവിതത്തില്‍ എന്തെങ്കിലും നേടണം. പക്ഷേ ഇത്ര പെട്ടെന്ന് നീ ഞങ്ങളെ വിട്ടുപോകുമെന്ന് ഒരിക്കലും കരുതിയില്ല. നീ പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലടാ....

ഒരു കാര്യം മാത്രം ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും. നീ എനിക്ക് തന്ന സൗഹൃദവും സ്‌നേഹവും ഒരിക്കലും മറക്കില്ല. Rest in Peace Farhan. എല്ലാവരും അവനും അവന്റെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണം. അവന്റെ കുടുംബത്തിന് ഈ വേദന താങ്ങാനുള്ള ശക്തി ദൈവം നല്‍കട്ടെ

Ubaid and Farhan
'ചുമ്മാ നീ വാ' എന്ന് പറഞ്ഞാണ് സ്കോട്ട്ലൻഡിലേക്ക് വിളിച്ചത്, ചെന്നപ്പോൾ സർപ്രൈസിന് മുകളിൽ സർപ്രൈസ്'; ചേട്ടനെയും ചേച്ചിയെയും കുറിച്ച് കാർത്തി
Ubaid and Farhan
'സുന്ദര രാവണൻ' എത്തി; എംജിയുടെ ശബ്ദത്തില്‍ ലാലേട്ടന്‍; ചാർജാക്കി 'അതിമനോഹര'ത്തിലെ ആദ്യ ഗാനം
Ubaid and Farhan
‘ഉലകമേ നോക്ക്’, സന്ദീപ് പ്രദീപ് ചിത്രം കോസ്മിക് സാംസണിലെ ആദ്യ ഗാനം പുറത്ത്
Summary

Vlogger Ubaid pens an emotional note about cameraman Farhan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER