'എന്റെ ആദ്യ 100 കോടി ചിത്രം, ഇതൊരു തുടക്കം മാത്രം'; സന്തോഷം പങ്കുവച്ച് വാമിഖ ​ഗബ്ബി

ഇവിടെവരെയുള്ള ഓരോ ചുവടും കഠിനാധ്വാനത്തിലൂടെയും പഠനങ്ങളിലൂടെയും ആഴത്തിൽ അനുഭവിച്ചും നേടിയെടുത്തതാണ്.
Bhooth Bangla, Wamiqa Gabbi
Bhooth Bangla, Wamiqa Gabbiഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ടൊവിനോ തോമസ് നായകനായെത്തിയ ​'ഗോദ' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് വാമിഖ ​ഗബ്ബി. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് വാമിഖ. പ്രിയദർശൻ- അക്ഷയ് കുമാർ കൂട്ടുകെട്ടിലെത്തിയ ഭൂത് ബം​ഗ്ല ആണ് വാമിഖയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

ഭൂത് ബം​ഗ്ലയുടെ വിജയത്തിന്റെ സന്തോഷമാണ് വാമിഖ പങ്കുവച്ചിരിക്കുന്നത്. ഇത് തന്റെ ആദ്യത്തെ നൂറ് കോടി ചിത്രമാണെന്നും വാമിഖ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. "എന്റെ ആദ്യ 100 കോടി ചിത്രം. പ്രിയദര്‍ശന്‍, അക്ഷയ് കുമാര്‍, എക്ത കപൂര്‍, ഫറ എന്നിവരോടും, ചിത്രത്തിന് വേണ്ടി സ്വയം സമർപ്പിച്ച മുഴുവൻ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും വാക്കുകൾക്കതീതമായ നന്ദി.

ഞങ്ങളുടേതു പോലെ തന്നെ നിങ്ങളുടേതുമാണ് ഭൂത് ബംഗ്ല. ചിത്രം കണ്ടതിനും അനുഭവിച്ചതിനും എനിക്കും പതിയെ ഇടം നൽകിയതിനും പ്രേക്ഷകർക്ക് നന്ദി. ഇവിടെവരെയുള്ള ഓരോ ചുവടും കഠിനാധ്വാനത്തിലൂടെയും പഠനങ്ങളിലൂടെയും ആഴത്തിൽ അനുഭവിച്ചും നേടിയെടുത്തതാണ്. ഇതൊരു തുടക്കം മാത്രമാണ്, ഞാൻ ഇനിയും വരും.

Bhooth Bangla, Wamiqa Gabbi
പൊലീസ് വേഷത്തില്‍ കയ്യടി നേടാന്‍ ഷെയ്ന്‍ നിഗം; ദൃഢം മെയ് എട്ടിന് തിയേറ്ററുകളിലേക്ക്

വളരും, നിങ്ങളെ വിനോദിപ്പിച്ചു കൊണ്ടേയിരിക്കും, എപ്പോഴും".- വാമിഖ കുറിച്ചു. അതേസമയം ഭൂത് ബം​ഗ്ല ബോക്സ് ഓഫീസിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആഗോള തലത്തിൽ ഇരുനൂറ് കോടിക്ക് മുകളിലാണ് ചിത്രം നേടിയത്.

Bhooth Bangla, Wamiqa Gabbi
'ചില സ്വപ്നങ്ങൾക്ക് സമയമെടുക്കും, തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല'; ആ​ഗ്രഹം പൂർത്തിയാക്കിയതിനെക്കുറിച്ച് നീരജിന്റെ ഭാര്യ

ആദ്യ മൂന്ന് ദിനങ്ങൾ കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. 100 കോടി നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രിയദർശൻ ചിത്രം കൂടിയാണിത്. ഹൊറർ ഫാന്റസി ഴോണറിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Summary

Cinema News: Actress Wamiqa Gabbi celebrates her first Rs 100 crore film with emotional note.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com