'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

എന്തെങ്കിലും ഒരു അപ്‌ഡേറ്റ് പുറത്തുവിട്ടിരുന്നെങ്കിൽ എന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
Wamiqa Gabbi
Wamiqa Gabbiഇൻസ്റ്റ​ഗ്രാം
Updated on
1 min read

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് ടിക്കി ടാക്ക. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്നത്. വാമിഖ ​ഗബ്ബിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. താൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ടുകളിൽ ഒന്നാണ് ടിക്കി ടാക്ക എന്ന് വാമിഖ പറഞ്ഞു.

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു വാമിഖ. ചിത്രത്തെക്കുറിച്ച് താൻ വളരെ എക്സൈറ്റഡാണ് എന്നും വാമിഖ പറഞ്ഞു. അവർ എന്തെങ്കിലും ഒരു അപ്‌ഡേറ്റ് പുറത്തുവിട്ടിരുന്നെങ്കിൽ എന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

ബോളിവുഡിലെ വമ്പൻ കമ്പനിയായ ടി സീരീസ് ആദ്യമായി നിർമാണ പങ്കാളിയാകുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവർക്കൊപ്പം മറ്റൊരു പ്രമുഖ ബോളിവുഡ് നിർമാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും സിനിമയുടെ നിർമാണ പങ്കാളികളാണ്.

നസ്‌ലിൻ, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന താരങ്ങൾ. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ടിക്കി ടാക്ക എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചനകൾ. 'കള' എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Wamiqa Gabbi
ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

സിനിമയുടെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടെ മുട്ടുകാലിനു ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആസിഫ് അലി അഞ്ച് മാസത്തെ വിശ്രമം എടുത്തിരുന്നു. തന്റെ കെജിഎഫ് ആണ് ടിക്കി ടാക്കയെന്ന് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞതും ഏറെ വൈറൽ ആയിരുന്നു.

Wamiqa Gabbi
ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

അതേസമയം അക്ഷയ് കുമാർ നായകനായെത്തിയ ഭൂത് ബം​ഗ്ല ആണ് വാമിഖയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു.

Summary

Cinema News: Wamiqa Gabbi talks about TikiTaka movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com