ഹോളിവുഡിലെ ഇഷ്ട താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് ഓസ്കർ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് വിമർശനങ്ങൾക്കും കാരണമായി. ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിക്കാന്‍ ഇവർക്ക് എന്തു യോഗ്യതയാണുള്ളത് എന്നായിരുന്നു ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ പീറ്റര്‍ ഫോര്‍ഡിന്റെ ചോദ്യം.
''നിങ്ങള്‍ രണ്ടുപേരോടും എനിക്ക് ബഹുമാനക്കുറവില്ല, എന്നാല്‍ ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിക്കാന്‍ എന്താണ് യോഗ്യത''- എന്നാണ് പീറ്റർ ട്വീറ്റ് ചെയ്തത്. അതിന് പിന്നാലെ അദ്ദേഹത്തിന് മറുപടിയുമായി പ്രിയങ്കയും രംഗത്തെത്തി. താൻ അഭിനയിച്ച 60 ചിത്രങ്ങളുടെ പട്ടിക കാണിച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി. ഒരാളുടെ യോഗ്യതയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്ത ഞാന്‍ ഇഷ്ടപ്പെടുന്നു. ഇത് ഞാന്‍ അഭിനയിച്ച 60 ലേറെ ചിത്രങ്ങളുടെ പട്ടികയാണ് പ്രിയങ്ക കുറിച്ചു.
തിങ്കളാഴ്ചയാണ് പ്രിയങ്കയും നിക്കും ചേര്‍ന്ന് ഓസ്‌കാര്‍ പട്ടിക പുറത്ത് വിട്ടത്. അക്കാഡമി തന്നെയാണ് ഇരുവരും പ്രഖ്യാപനം നടത്തുന്നതിനെക്കുറിച്ച് അറിയിച്ചത്. നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രങ്ങളില്‍ പ്രിയങ്ക അഭിനയിച്ച വൈറ്റ് ടൈഗറും ഉള്‍പ്പെട്ടിട്ടുണ്ട്. ബുക്കര്‍ പ്രൈസ് ലഭിച്ച അരവിന്ദ് അഡിഗയുടെ അതേപേരിലുള്ള നോവലിനെ അവലംബമാക്കി റാമിന്‍ ബഹ്‌റാനി സംവിധാനം ചെയ്ത സിനിമയാണ് വൈറ്റ് ടൈഗര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates