25 വര്‍ഷം മുന്‍പ് ഞങ്ങള്‍ ആദ്യമായി കണ്ടപ്പോള്‍, തബുവിന്റെ 50 പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി ഫറാ ഖാന്‍

. 25 വര്‍ഷം മുന്‍പുള്ള ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ് ആരാധകരുടെ മനംകവരുകയാണ്
25 വര്‍ഷം മുന്‍പ് ഞങ്ങള്‍ ആദ്യമായി കണ്ടപ്പോള്‍, തബുവിന്റെ 50 പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി ഫറാ ഖാന്‍
Updated on
1 min read

ബോളിവുഡ് സുന്ദരി തബുവിന്റെ 50ാം പിറന്നാളാണ് ഇന്ന്, താരത്തിന് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും എത്തുന്നുണ്ട്. ഇപ്പോള്‍ തന്റെ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഫറാ ഖാന്‍. 25 വര്‍ഷം മുന്‍പുള്ള ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ് ആരാധകരുടെ മനംകവരുകയാണ്. 

25 വര്‍ഷം മുന്‍പാണ് തബുവും ഫറാ ഖാനും കണ്ടുമുട്ടുന്നത്. അന്നു മുതല്‍ അടുത്ത സുഹൃത്തുക്കളാണെന്നുമാണ് ഫറ കുറിക്കുന്നത്. വിറാസത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ 1995 ലാണ് അവളെ ഞാന്‍ ആദ്യമായി കാണുന്നത്. ചെറുപ്പം മുതല്‍ അറിയാവുന്ന സുഹൃത്തിനെ കണ്ടപോലെയായിരുന്നു അത്. കൃത്യമായി പറഞ്ഞാല്‍ 25 വര്‍ഷം മുന്‍പായിരുന്നു അത്. ഹാപ്പി ബര്‍ത്ത്‌ഡേ എന്റെ തപ്ദി. ഐ ലവ് യൂ. ഞാന്‍ എപ്പോഴും നിന്നെ പോകാന്‍ അനുവദിക്കും. കാരണം എപ്പോഴും നീ തിരിച്ചുവരുമെന്ന് എനിക്ക് അറിയാം- ഫറാ ഖാന്‍ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Farah Khan Kunder (@farahkhankunder) on

ഹിറ്റ് സിനിമകളില്‍ മാത്രമല്ല നിരൂപക ശ്രദ്ധ നേടുന്ന കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ അമ്പരപ്പിക്കാറുള്ള നടിയാണ് തബു. തെന്നിന്ത്യയിലും ശക്തമായ സാന്നിധ്യമാണ് താരം. നെറ്റ്ഫഌക്‌സില്‍ പ്രദര്‍ശനം തുടരുന്ന എ സ്യൂട്ടബിള്‍ ബോയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com